Sunday, June 16, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.32 AM

മൂന്നടിച്ചു ബ്രസീല്‍ തുടങ്ങി

uploads/news/2019/06/315220/s4.jpg

സാവോപോളോ:രണ്ടു പതിറ്റാണ്ടിനു ശേഷം സ്വന്തം നാട്ടിലെത്തിയ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ബ്രസീലിനു മികച്ചു തുടക്കം. ഇന്നലെ രാവിലെ നടന്ന ഉദ്‌ഘാടന മത്സരത്തില്‍ അവര്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ബൊളീവിയയെ തോല്‍പിച്ചു.
കളിയുടെ രണ്ടാം പകുതിയിലായിരുന്നു മൂന്ന്‌ ഗോളുകളും പിറന്നത്‌. ഫിലിപ്പ്‌ കുടീഞ്ഞോ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ എവര്‍ട്ടണിന്റെ വകയായിരുന്നു അവരുടെ മൂന്നാം ഗോള്‍.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക്‌ ശേഷം 50-ാം മിനിറ്റിലാണ്‌ ബ്രസീല്‍ ലീഡ്‌ എടുത്തത്‌. ബൊളീവിയന്‍ താരം ജസ്‌റ്റീനിയോയുടെ കൈയില്‍ പന്ത്‌ തട്ടിയതോടെ അനുവദിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ്‌ കുടീഞ്ഞോ അക്കൗണ്ട്‌ തുറന്നത്‌.
'വാര്‍' പരിശോധനയ്‌ക്കു ശേഷമാണ്‌ പന്ത്‌ കൈയില്‍ കൊണ്ടതായി വ്യക്‌തമായതിനെ തുടര്‍ന്ന്‌ റെഫറി പെനാല്‍റ്റി അനുവദിച്ചത്‌.
രണ്ട്‌ മിനിറ്റിന്റെ ഇടവേളയില്‍ ഒരിക്കല്‍ വീണ്ടും വല ചലിപ്പിച്ച കുടീഞ്ഞോ തന്റെയും ടീമിന്റെയും രണ്ടാം ഗോള്‍ സ്വന്തമാക്കി. റോബര്‍ട്ടോ ഫിര്‍മിനോയുടെ ക്രോസിന്‌ കൃത്യമായി തലവെച്ചായിരുന്നു ബാഴ്‌സലോണ താരത്തിന്റെ ഫിനിഷിങ്‌.
85ാം മിനിറ്റില്‍ എവര്‍ട്ടന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ബോക്‌സിനു വെളിയില്‍ ഇടതുവിങ്ങില്‍നിന്ന്‌ പോസ്‌റ്റിനു സമാന്തരമായി ബൊളീവിയന്‍ പ്രതിരോധത്തെ ഭേദിച്ച്‌ എത്തിയ എവര്‍ട്ടന്‍ സുന്ദരമായ ലോങ്‌ റേഞ്ചറിലൂടെ ഗോള്‍ നേടുകയായിരുന്നു. ഗോളിയെ കാഴ്‌ചക്കാരനായി പന്ത്‌ പോസ്‌റ്റിന്റെ വലതു മൂലയിലെത്തിച്ച എവര്‍ട്ടണിന്റെ ആദ്യ രാജ്യാന്തര ഗോള്‍കൂടിയായിരുന്നു അത്‌.
സൂപ്പര്‍താരം നെയ്‌മറില്ലാതെ ഇറങ്ങിയ ടീം പന്തടക്കത്തിലും പാസിലും ആക്രമണത്തിലും കൃത്യത പുലര്‍ത്തി

Ads by Google
Sunday 16 Jun 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW