Wednesday, June 19, 2019 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 16 Jun 2019 01.28 AM

രണ്ടില ഇന്ന് രണ്ടാകും? മാണി വിഭാഗം സംസ്‌ഥാനസമിതി ഇന്ന്‌, ജോസ്‌ കെ. മാണിയെ ചെയര്‍മാനായി പ്രഖ്യാപിക്കും, ജോസഫ് പക്ഷത്തേയ്ക്ക് ചാഞ്ഞ നേതാക്കളെ വെട്ടിനിരത്തും

uploads/news/2019/06/315215/pj-joseph-jose-k-mani.gif

കോട്ടയം/തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസി(എം)ല്‍ ചെയര്‍മാന്റെ ചുമതലയുള്ള പി.ജെ. ജോസഫിനെ മറികടന്ന്‌, ജോസ്‌ കെ. മാണി പക്ഷം സംസ്‌ഥാനസമിതി യോഗം വിളിച്ചു.

ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിനു കോട്ടയത്തെ സി.എസ്‌.ഐ. റിട്രീറ്റ്‌ സെന്ററിലാണു യോഗം. ഇതോടെ ഒത്തുതീര്‍പ്പ്‌ സാധ്യതകളെല്ലാം അടഞ്ഞ്‌, പാര്‍ട്ടി അനിവാര്യമായ പിളര്‍പ്പിലെത്തി. പാര്‍ട്ടി ഭരണഘടനപ്രകാരം ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്‌ഥാനസമിതി വിളിക്കണമെന്നാവശ്യപ്പെട്ട്‌ 127 സമിതിയംഗങ്ങള്‍ ഒപ്പിട്ട കത്ത്‌ കഴിഞ്ഞ മൂന്നിനു വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്‌. തോമസ്‌, വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ. മാണി എന്നിവര്‍ക്കു കൈമാറിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു മുതിര്‍ന്നനേതാവ്‌ കെ.എ. ആന്റണിയുടെ അധ്യക്ഷതയില്‍ ഇന്നു കോട്ടയത്തു യോഗം ചേരുന്നത്‌. ചെയര്‍മാന്‍ തെരഞ്ഞെടുപ്പാണു മുഖ്യഅജന്‍ഡ. ജോസഫ്‌ വിഭാഗം കഴിഞ്ഞദിവസം തിരുവനന്തപുരത്തു പ്രത്യേകയോഗം ചേര്‍ന്നതിനു പിന്നാലെയാണു സംസ്‌ഥാനസമിതിയോഗം വിളിച്ചുചേര്‍ക്കാന്‍ ഇനി അമാന്തിക്കേണ്ടതില്ലെന്നു ജോസ്‌ പക്ഷം തീരുമാനിച്ചത്‌.

യോഗത്തില്‍ ജോസ്‌ കെ. മാണിയെത്തന്നെ ചെയര്‍മാനായി പ്രഖ്യാപിക്കുമെന്നാണു സൂചന. ആദ്യഘട്ടത്തില്‍ തര്‍ക്കം ചെയര്‍മാന്‍ സ്‌ഥാനത്തെച്ചൊല്ലി മാത്രമായിരുന്നെങ്കില്‍, ഇപ്പോള്‍ ഓഫീസ്‌ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്‌ഥാനവും വേണമെന്നാണു ജോസ്‌ പക്ഷത്തിന്റെ നിലപാട്‌. ജോസഫ്‌ പക്ഷത്തേക്കു കൂറുമാറിയ ജോയി ഏബ്രഹാമാണു നിലവില്‍ ആ പദവിയിലുള്ളത്‌.

കെ.എം. മാണിയുടെ മറ്റൊരു വിശ്വസ്‌തനായിരുന്ന തോമസ്‌ ഉണ്ണിയാടനും ജോസഫ്‌ പക്ഷത്തേക്കു ചാഞ്ഞു. തിരുവനന്തപുരത്തു ജോസഫ്‌ വിഭാഗത്തിന്റെ യോഗത്തില്‍ പങ്കെടുത്ത ഉണ്ണിയാടനെ ഇനി ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കില്ലെന്നാണു ജോസ്‌ പക്ഷത്തിന്റെ നിലപാട്‌. തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാരെയും ഇന്നത്തെ സംസ്‌ഥാനസമിതിയില്‍ വെട്ടിനിരത്തിയേക്കും.

ഭരണഘടനാപരമായി ചെയര്‍മാന്റെ അധികാരങ്ങള്‍ നിക്ഷിപ്‌തമായിട്ടുള്ള വര്‍ക്കിങ്‌ ചെയര്‍മാനു മാത്രമേ കേരളാ കോണ്‍ഗ്രസ്‌(എം) സംസ്‌ഥാന സമിതി വിളിക്കാന്‍ അധികാരമുള്ളൂവെന്നു പി.ജെ. ജോസഫ്‌ എം.എല്‍.എ. പറഞ്ഞു. ഇന്നു യോഗം വിളിച്ചുകൂട്ടിയിട്ടുള്ളത്‌ അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണ്‌. ഉന്നതാധികാര സമിതിയിലെ 15 അംഗങ്ങള്‍ സമവായ നീക്കങ്ങള്‍ ത്വരിതപ്പെടുത്താന്‍ ചെയര്‍മാന്റെ അധികാരമുള്ള വര്‍ക്കിങ്‌ ചെയര്‍മാനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.ജെ. ജോസഫ്‌ അറിയിച്ചു.

Ads by Google
സ്വന്തം ലേഖകന്‍
Sunday 16 Jun 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW