Sunday, June 16, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.28 AM

പോലീസുകാരിയെ ചുട്ടുക്കൊന്നു , പോലീസുകാരനായ പ്രതി അറസ്‌റ്റില്‍

uploads/news/2019/06/315214/k1.jpg

മാവേലിക്കര/കൊച്ചി : കേരളത്തെ നടുക്കി വീണ്ടും തീകൊളുത്തിക്കൊലപാതകം. ഇക്കുറി ഇരയും പ്രതിയും പോലീസുകാര്‍. മാവേലിക്കര വള്ളികുന്നം സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ സൗമ്യ പുഷ്‌പാകര(30)നെയാണ്‌ ആലുവ ട്രാഫിക്‌ സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ, മലപ്പുറം സ്വദേശി എന്‍.എ. അജാസ്‌ (33) വടിവാള്‍കൊണ്ടു വെട്ടിവീഴ്‌ത്തിയശേഷം പെട്രോളൊഴിച്ച്‌ തീകൊളുത്തിക്കൊന്നത്‌. വള്ളികുന്നം തെക്കേമുറി ഊപ്പന്‍വിളയില്‍ സജീവിന്റെ ഭാര്യയാണു സൗമ്യ. വിദേശത്തു ജോലി ചെയ്യുന്ന സജീവ്‌ മൂന്നാഴ്‌ച മുമ്പാണു നാട്ടിലെത്തി മടങ്ങിയത്‌.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നരയോടെ കാഞ്ഞിപ്പുഴ ജങ്‌ഷനു സമീപമാണു സംഭവം. വട്ടയ്‌ക്കാട്ട്‌ ഇലിപ്പക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പരിശീലക കൂടിയായ സൗമ്യ ഇന്നലെ രാവിലെ സ്‌കൂളിലെത്തി പത്തരയോടെ മടങ്ങി. തുടര്‍ന്ന്‌ ഉച്ചയ്‌ക്ക്‌ തഴവയില്‍ പി.എസ്‌.സി. യൂണിവേഴ്‌സിറ്റി അസിസ്‌റ്റന്റ്‌ പരീക്ഷയെഴുതാന്‍ പോയിരുന്നതായി പറയപ്പെടുന്നു. ഉച്ചകഴിഞ്ഞ്‌ മൂന്നരയോടെ വീട്ടില്‍നിന്നിറങ്ങിയ സൗമ്യയെ അജാസ്‌ കാറിടിപ്പിച്ച്‌ വീഴ്‌ത്തി. വടിവാള്‍ ഉപയോഗിച്ച്‌ കഴുത്തില്‍ വെട്ടിയശേഷം പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. വ്യക്‌തിവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ്‌ പറയുന്നു. 2014-ല്‍ പോലീസില്‍ ചേര്‍ന്ന സൗമ്യ തൃശൂര്‍ കെ.എ.പി. ബറ്റാലിയനില്‍ ട്രെയിനിയായിരിക്കേ അജാസ്‌ പരിശീലകനായിരുന്നു.
ഇവര്‍ തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സുഹൃത്തുക്കളായ ചില സഹപ്രവര്‍ത്തകര്‍ക്കു മാത്രമേ ഇവരുടെ സൗഹൃദം അറിയാമായിരുന്നുള്ളൂ. അജാസ്‌ അവിവാഹിതനാണ്‌. മലപ്പുറം സ്വദേശിയായ ഇയാള്‍ എറണാകുളം കാക്കനാട്‌ വാഴക്കാലായിലാണു താമസിക്കുന്നത്‌. വാഴക്കാലായില്‍ സ്‌ഥലം വാങ്ങി വീട്‌ വയ്‌ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പതു മുതല്‍ അടുത്ത 25 വരെ അവധിയിലായിരുന്നു. ഇതിനിടെയാണു നാടിനെ നടുക്കിയ ക്രൂരത. 2010-ലാണ്‌ അജാസ്‌ പോലീസില്‍ ചേര്‍ന്നത്‌.
ആക്രമണത്തിനിടെ തീപടര്‍ന്ന്‌ പൊള്ളലേറ്റ അജാസിനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. 50% പൊള്ളലേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പോലീസ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ക്ലാപ്പന വരവിള പുഷ്‌പാകരന്‍-ഇന്ദിര ദമ്പതികളുടെ മകളാണു സൗമ്യ. മക്കള്‍: ഋഷികേശ്‌, അഭിഷേക്‌, ഋതിക.

നിസ്സഹായരായ നാട്ടുകാര്‍ക്ക്‌ മുന്നില്‍ തീഗോളമായി സൗമ്യ

മാവേലിക്കര : സൗമ്യ പുഷ്‌പാകരനെന്ന പോലീസുകാരി, മുന്‍പരിശീലകന്‍കൂടിയായ പോലീസുകാരന്റെ ക്രൂരതയ്‌ക്കിരയായി കത്തിയെരിയുമ്പോള്‍ നിസ്സഹായരായി നാട്ടുകാര്‍.
സൗമ്യയോട്‌ അജാസിനു മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നും കൊലപാതകം ആസൂത്രിതമാണെന്നും പോലീസ്‌ പറയുന്നു. സ്‌റ്റുഡന്റ്‌ പോലീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കും സൗമ്യ പ്രിയങ്കരിയായിരുന്നു. അക്രമം കണ്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത്‌ ആളിക്കത്തുന്ന തീഗോളമാണ്‌. ഒരുവിധത്തിലും അടുത്തെത്താന്‍ കഴിയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായിരുന്നു.
സമീപത്തുതന്നെ ദേഹത്തു തീ പടര്‍ന്ന നിലയില്‍ പ്രതി അജാസുമുണ്ടായിരുന്നു. തീകെടുത്തിയശേഷം നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച്‌ പോലീസിനു കൈമാറി.

Ads by Google
Sunday 16 Jun 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW