Sunday, June 16, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.22 AM

നിതി ആയോഗ്‌ യോഗം : ദാരിദ്ര്യത്തിനും അഴിമതിക്കുമെതിരേ ഒന്നിച്ചു പോരാടണമെന്നു മോഡി

uploads/news/2019/06/315179/d2.jpg

ന്യൂഡല്‍ഹി: ദാരിദ്ര്യത്തിനും അഴിമതിക്കും തൊഴിലില്ലായ്‌മയ്‌ക്കും അക്രമത്തിനുമെതിരേ ഒരുമിച്ചു പോരാടണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരോട്‌ അഭ്യര്‍ഥിച്ചു. വരള്‍ച്ചയും കുടിവെളള പ്രതിസന്ധിയും പരിഹരിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും രാഷ്‌ട്രപതി ഭവനിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന നിതി ആയോഗ്‌ ഗവേണിങ്‌ കൗണ്‍സില്‍ യോഗത്തില്‍ മോഡി പറഞ്ഞു.
ഓരോ പൗരനും ജീവിക്കാന്‍ കഴിയുന്ന സാഹചര്യവും ശാക്‌തീകരണവും ഉറപ്പാക്കണം. കാര്യക്ഷമതയും സുതാര്യതയുമുള്ള ഭരണസമ്പ്രദായത്തിലേക്കു രാജ്യം നീങ്ങുകയാണ്‌. പദ്ധതികള്‍ ശരിയായി നടപ്പാക്കാനും തീരുമാനമെടുക്കാനും കഴിയണം. ജനവിശ്വാസം ആര്‍ജിക്കുന്ന കര്‍മോന്മുഖമായ സര്‍ക്കാര്‍ സംവിധാനമുണ്ടാക്കാന്‍ നിതി ആയോഗ്‌ സഹായിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ 150-ാമതു ജന്മവാര്‍ഷികത്തിനായുള്ള ലക്ഷ്യം ഒക്‌ടോബര്‍ രണ്ടിനു പുര്‍ത്തീകരിക്കണം. സ്വാതന്ത്ര്യത്തിന്റെ 75-ാമതു വാര്‍ഷികം നടക്കുന്ന 2022 ലേക്കായി ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഗൗരവത്തോടെ ആരംഭിക്കണം. ഹ്രസ്വ-ദീര്‍ഘ ലക്ഷ്യങ്ങള്‍ നേടാന്‍ കൂട്ടായ ഇത്തരവാദിത്വത്തിന്‌ ഊന്നല്‍ നല്‍കണമെന്നും മോഡി പറഞ്ഞു.
2024 -ല്‍ ഇന്ത്യന്‍ സമ്പദ്‌ഘടന അഞ്ചു ലക്ഷം ഡോളറാക്കാനുള്ള ലക്ഷ്യം വെല്ലുവിളിയാണെങ്കിലും പ്രാപ്‌തമാക്കാനാകും. സംസ്‌ഥാനങ്ങള്‍ തങ്ങളുടെ ശേഷി തിരിച്ചറിഞ്ഞ്‌ ജില്ലാതലത്തില്‍ തന്നെ ജി.ഡി.പി. വര്‍ധിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 16 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW