Sunday, June 16, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.22 AM

ഡോക്‌ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രിമാര്‍ക്കു കേന്ദ്രത്തിന്റെ കത്ത്‌

uploads/news/2019/06/315178/d1.jpg

ന്യൂഡല്‍ഹി: ഡോക്‌ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവരെ ആക്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സംസ്‌ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ക്കു കത്തെഴുതി. പശ്‌ചിമബംഗാളില്‍ ജൂനിയര്‍ ഡോക്‌ടര്‍ക്കുനേരേയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഡോക്‌ടര്‍മാര്‍ ആരംഭിച്ച സമരം രാജ്യമെമ്പാടും വ്യാപിച്ച സാഹചര്യത്തിലാണു കേന്ദ്രമന്ത്രിയുടെ ഇടപെടല്‍.
ഡോക്‌ടര്‍മാര്‍ക്കു നേരേയുള്ള ആക്രമണം രാജ്യത്തിന്റെ പലഭാഗത്തുനിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതായും ഇതേത്തുടര്‍ന്നുള്ള പ്രതിഷേധസമരങ്ങള്‍ ചികിത്സാരംഗത്തെ ബാധിക്കുന്നതായും മന്ത്രി ഹര്‍ഷവര്‍ധന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ബംഗാളിലെ ഡോക്‌ടര്‍മാരുടെ സമരം രാജ്യമെമ്പാടും സര്‍ക്കാര്‍, സ്വകാര്യമേഖലകളിലേക്കു വ്യാപിച്ചുകഴിഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അക്രമികള്‍ക്കെതിരേ കര്‍ശനനടപടിയെടുക്കണം. ലോകത്തെതന്നെ മികച്ച ഡോക്‌ടര്‍മാരാണു നമുക്കുള്ളത്‌. ശക്‌തമായ സമ്മര്‍ദങ്ങള്‍ക്കിടയിലും അവര്‍ മണിക്കൂറുകളോളം ജോലി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഡോക്‌ടര്‍മാര്‍ക്കും ചികിത്സാസ്‌ഥാപനങ്ങള്‍ക്കും ഭീതികൂടാതെ പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്നു മന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്‌ഥാന/കേന്ദ്രഭരണപ്രദേശങ്ങളോടു നിര്‍ദേശിച്ചു. പോലീസും ക്രമസമാധാനവും സംസ്‌ഥാനവിഷയങ്ങളായതിനാല്‍ ഡോക്‌ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട്‌ അഭ്യര്‍ഥിച്ചു.
കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ്‌. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ രണ്ടു സഹപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതിനേത്തുടര്‍ന്നു ബംഗാളിലെ ഡോക്‌ടര്‍മാരുടെ സമരം ആറാം ദിവസത്തിലേക്കു കടന്നു. സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ മഹാരാഷ്‌ട്ര, കര്‍ണാടക, ഒഡീഷ, ആന്ധ്രാപ്രദേശ്‌, തെലങ്കാന സംസ്‌ഥാനങ്ങളിലെയും ഡല്‍ഹി എയിംസിലെയും ഡോക്‌ടര്‍മാര്‍ കഴിഞ്ഞദിവസം പണിമുടക്കിയിരുന്നു. ഇന്നു ദേശവ്യാപകപണിമുടക്കിന്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്‌തിട്ടുമുണ്ട്‌.

എയിംസ്‌ ഡോക്‌ടര്‍മാര്‍ സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: പശ്‌ചിമബംഗാളിലെ ഡോക്‌ടര്‍മാരുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ (എയിംസ്‌) ഡോക്‌ടര്‍മാര്‍ നടത്തിവന്ന പണിമുടക്ക്‌ പിന്‍വലിച്ചു. ആവശ്യങ്ങള്‍ 48 മണിക്കൂറിനകം അംഗീകരിച്ചില്ലെങ്കില്‍, നാളെമുതല്‍ അനിശ്‌ചിതകാലസമരം നടത്തുമെന്ന്‌ എയിംസിലെ റസിഡന്റ്‌ ഡോക്‌ടേഴ്‌സ്‌ അസോസിയേഷന്‍ (ആര്‍.ഡി.എ) ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്‌ അന്ത്യശാസനം നല്‍കി. സമരം പിന്‍വലിച്ച്‌, ജോലിക്കു കയറുമെങ്കിലും ഡോക്‌ടര്‍മാര്‍ കറുത്ത ബാഡ്‌ജ്‌ ധരിച്ച്‌ പ്രതിഷേധം തുടരും.

Ads by Google
Sunday 16 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW