Sunday, June 16, 2019 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.22 AM

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്‌കരണം: പിന്മാറണമെന്ന്‌ മോഡിയോടു പിണറായി

uploads/news/2019/06/315177/d6.jpg

ന്യൂഡല്‍ഹി: വിമാനത്താവളസ്വകാര്യവത്‌ക്കരണനീക്കത്തില്‍നിന്ന്‌ തിരുവനന്തപുരത്തെ ഒഴിവാക്കണമെന്ന്‌ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കേന്ദ്രത്തിനും സംസ്‌ഥാനസര്‍ക്കാരിനും സ്വീകാര്യമായ വ്യവസ്‌ഥകളില്‍ വിമാനത്താവളനടത്തിപ്പ്‌ സംസ്‌ഥാന സര്‍ക്കാരിന്‌ കൈമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളം സമര്‍പ്പിച്ച വസ്‌തുതകള്‍ പ്രധാനമന്ത്രി ശ്രദ്ധാപൂര്‍വ്വം കേട്ടുവെന്നും ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന്‌ ഉറപ്പുനല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ചു വ്യോമയാന വകുപ്പില്‍നിന്നു വിശദാംശങ്ങള്‍ തേടുമെന്ന്‌ പ്രധാനമന്ത്രി അറിയിച്ചു. വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ കേരളം സൃഷ്‌ടിച്ചമാതൃകയെ പ്രധാനമന്ത്രി അഭിനന്ദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Sunday 16 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW