Sunday, June 16, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.22 AM

വി.ഐ.പി. പരിഗണനയില്ല; ചന്ദ്രബാബു നായിഡുവിന്‌ വിമാനത്താവളത്തില്‍ ദേഹപരിശോധന

uploads/news/2019/06/315176/d5.jpg

വിജയവാഡ: ഇസെഡ്‌ പ്ലസ്‌ സുരക്ഷയുണ്ടായിട്ടും ആന്ധ്രാപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ എന്‍. ചന്ദ്രബാബു നായിഡുവിനെ വിമാനത്താവളത്തില്‍ ദേഹപരിശോധനയ്‌ക്കു വിധേയനാക്കി. വിജയവാഡ ഗണ്ണാവരം വിമാനത്താവളത്തിലാണ്‌ സംഭവം. സുരക്ഷാവാതിലിനു സമീപമെത്തിയപ്പോഴാണ്‌ സുരക്ഷാജീവനക്കാരന്‍ നായിഡുവിനെ പരിശോധിച്ചത്‌.
വി.ഐ.പികള്‍ക്കുള്ള വാഹനം ലഭ്യമാക്കാതെ സാധാരണ യാത്രക്കാര്‍ക്കുള്ള ബസിലാണ്‌ നായിഡുവിനെ വിമാനത്തിലേക്കെത്തിച്ചത്‌. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി.) രംഗത്തെത്തി. ബി.ജെ.പിയും വൈ.എസ്‌.ആര്‍. കോണ്‍ഗ്രസും എതിരാളികളെ തെരഞ്ഞുപിടിച്ച്‌ പ്രതികാരം ചെയ്യുകയാണെന്നും ചന്ദ്രബാബു നായിഡുവിനെ അപമാനിക്കുക മാത്രമല്ല, ഇസെഡ്‌ കാറ്റഗറി സുരക്ഷ നല്‍കുന്നതില്‍ വീഴ്‌ച വരുത്തിയെന്നും ടി.ഡി.പി. നേതാവ്‌ ചിന്നപ്പ രാജ ആരോപിച്ചു. അതേസമയം, സംഭവത്തില്‍ രണ്ടു ടി.ഡി.പി. എംഎല്‍.എമാര്‍ അര്‍ദ്ധനഗ്നരായി പ്രതിഷേധിച്ചു. വസുപ്പള്ളി ഗണേഷ്‌കുമാര്‍, വേളഗപുഡുമി രാമകൃഷ്‌ണ എന്നിവരാണ്‌ അണികളോടൊപ്പം വസ്‌ത്രമുരിഞ്ഞു പ്രതിഷേധവുമായി രംഗത്തെത്തിയത്‌.

Ads by Google
Sunday 16 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW