Sunday, June 16, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.22 AM

സത്യപ്രതിജ്‌ഞ ബഹിഷ്‌കരിച്ചെങ്കിലും മോഡിക്ക്‌ പിണറായിയുടെ പൂച്ചെണ്ട്‌

uploads/news/2019/06/315175/d4.jpg

ന്യൂഡല്‍ഹി : സത്യപ്രതിജ്‌ഞാ ചടങ്ങിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം നിരസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ചു പൂച്ചെണ്ട്‌ നല്‍കി. അദ്ദേഹവുമായി കൂടിക്കാഴ്‌ചയും നടത്തി.
പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം ചടങ്ങ്‌ ബഹിഷ്‌കരിച്ച പിണറായി, നിതി ആയോഗ്‌ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന്‌ മമതാ ബാനര്‍ജി നേരത്തേ വ്യക്‌തമാക്കിയിരുന്നു. നിതി ആയോഗിന്റെ ഇന്നത്തെ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ അപര്യാപ്‌തമാണെന്നു മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്ലാനിങ്‌ കമ്മിഷനു പകരമാകാന്‍ ഇതിനു കഴിഞ്ഞിട്ടില്ല.
പ്ലാനിങ്‌ കമ്മിഷനില്‍ നിന്നു നിതി ആയോഗിലേക്കുള്ള മാറ്റം കേരളം പോലുള്ള സംസ്‌ഥാനങ്ങള്‍ക്ക്‌ പഞ്ചവത്സര പദ്ധതികളില്‍ നേരത്തേ ലഭ്യമായിരുന്ന ധനസ്രോതസ്‌ ഇല്ലാതാക്കിയെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ മുഴുവന്‍ സംസ്‌ഥാനങ്ങള്‍ക്കും പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ തുല്യപ്രാധാന്യത്തോടെ തീരുമാനമെടുക്കാന്‍ കഴിയും വിധം കൂട്ടായ ഫെഡറല്‍ സംവിധാനം രൂപപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പതിനഞ്ചാം ധനകാര്യക്കമ്മിഷന്റെ പരിശോധനാ വിഷയങ്ങള്‍ സംബന്ധിച്ച്‌ കേരളം പങ്കുവച്ചിട്ടുള്ള ആശങ്കകള്‍ പരിഹരിക്കണം.
പഞ്ചവത്സര പദ്ധതികള്‍ ഒഴിവാക്കിയതിന്‌ ശേഷമുള്ള കേന്ദ്രപദ്ധതികളില്‍ കൂടുതല്‍ വിഹിതം വഹിക്കേണ്ടി വരുന്നത്‌ സംസ്‌ഥാന സര്‍ക്കാരുകളുടെ ധനകാര്യശേഷി കുറയുന്നതിന്‌ കാരണമാകുന്നതായും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Ads by Google
Sunday 16 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW