Sunday, June 16, 2019 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.21 AM

മസ്‌തിഷ്‌കവീക്കം: ബിഹാറില്‍ 73 കുട്ടികള്‍ മരിച്ചു

മുസാഫാര്‍പുര്‍ (ബിഹാര്‍): മസ്‌തിഷ്‌ക വീക്കത്തെത്തുടര്‍ന്നു മുസാഫാര്‍പുറില്‍ മരിച്ച കുട്ടികളുടെ എണ്ണം 73 ആയി ഉയര്‍ന്നതോടെ എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു ബിഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പണ്ഡേ. കുട്ടികളുടെ മരണ നിരക്കു വര്‍ധച്ച സാഹചര്യത്തില്‍ പട്‌നയില്‍ നിന്നു ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും അധിക സഹായമാവശ്യപ്പെട്ടു സമീപിച്ചെന്നു പാണ്ഡേ പറഞ്ഞു. കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങളാല്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ഡോക്‌ടര്‍മാര്‍ക്കാവശ്യമായ മരുന്നുകള്‍ എത്തിച്ചുകൊടുക്കുമെന്നും പാണ്ഡേ പറഞ്ഞു. പട്‌ന എയിംസിലെ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും സഹായത്തിനായി വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.

Ads by Google
Sunday 16 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW