Wednesday, July 24, 2019 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.21 AM

സെപ്‌റ്റിക്‌ ടാങ്ക്‌ ശുചീകരണത്തിനിടെ ഏഴു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

വഡോദര: ഗുജറാത്തില്‍ സെപ്‌റ്റിക്‌ ടാങ്ക്‌ വൃത്തിയാക്കുന്നതിനിടെ ഏഴു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ ശുചീകരണത്തൊഴിലാളികളും മറ്റുള്ളവര്‍ ഹോട്ടല്‍ ജീവനക്കാരുമാണ്‌. വഡോദരയ്‌ക്കു സമീപം ഫാര്‍ട്ടികുയില്‍ ഇന്നലെയായിരുന്നു അപകടം. വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണ തൊഴിലാളി പുറത്തു വരാതിരുന്നതിനാല്‍ മറ്റുള്ളവര്‍ ടാങ്കിലിറങ്ങി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇവരും ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തിനു ശേഷം ഹോട്ടല്‍ മാനേജര്‍ ഒളിവിലാണ്‌. ഇയാള്‍ക്കായി പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Ads by Google
Sunday 16 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW