Wednesday, July 24, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.21 AM

ജിഗ്‌നേഷ്‌ മേവാനിക്കെതിരേ അപകീര്‍ത്തി കേസ്‌

അഹമ്മദാബാദ്‌: ഗുജറാത്തിലെ വഡ്‌ഗാം മണ്ഡലത്തിലെ എം.എല്‍.എയും ആക്‌ടിവിസ്‌റ്റുമായ ജിഗ്‌നേഷ്‌ മേവാനിക്കെതിരേ അപകീര്‍ത്തി കേസ്‌. അര്‍ദ്ധ നഗ്നനായ വിദ്യാര്‍ഥിയെ ആരോ തല്ലുന്ന ദൃശ്യങ്ങള്‍ മേവാനി തന്റെ ട്വിറ്റര്‍ അകൗണ്ടില്‍ പോസ്‌റ്റ്‌ ചെയ്‌തു. വല്‍സാദിലുള്ള ആര്‍.എം.വി.എം. സ്‌കൂളിലെ അധ്യാപികയാണു തല്ലുന്നതെന്നായിരുന്നു ജിഗ്‌നേഷിന്റെ പോസ്‌റ്റിലെ ആരോപണം.
സംഭവം വിവാദമാതോടെ മേയ്‌ 20 ട്വീറ്റ്‌ ചെയ്‌ത ചിത്രം ജിഗ്‌നേഷ്‌ പിന്നീടു പിന്‍വലിച്ചു. സ്‌കൂള്‍ പ്രസിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ ജിഗ്‌നേഷിനെതിരേ ദുരുദ്ദേശത്തോടെ അപവാദ പ്രചാരണം, അപകീര്‍ത്തി എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. തങ്ങളുടെ സ്‌കൂളില്‍ നടന്ന സംഭവമല്ല ഇതെന്നും ഇതുമൂലം സ്‌കൂളിനും അധ്യാപകര്‍ക്കും അപകീര്‍ത്തിയുണ്ടായെന്നും കാണിച്ചാണു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിജാല്‍ കുമാരി പട്ടേല്‍ പോലീസില്‍ പരാതി നല്‍കിയത്‌. ഈജിപ്‌തില്‍ നടന്ന സംഭവമാണ്‌ ജിഗ്‌നേഷ്‌ ട്വീറ്റ്‌ ചെയ്‌തതെന്നു ചില ട്വിറ്റര്‍ ഉപയോക്‌താക്കള്‍ അഭിപ്രായപ്പെട്ടു.

Ads by Google
Sunday 16 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW