Sunday, June 16, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.21 AM

ബംഗാളിലെ രാഷ്‌ട്രീയ ആക്രമങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട്‌ കേന്ദ്രം

കൊല്‍ക്കത്ത: രാഷ്‌ട്രീയ അക്രമങ്ങളില്‍ പശ്‌ചിമബംഗാള്‍ സര്‍ക്കാരില്‍ നിന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും വിശദീകരണം തേടി. രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയ കേന്ദ്രം, കുറ്റക്കാര്‍ക്കെതിരേ എന്തൊക്കെ നടപടിയെടുത്തുവെന്ന്‌ വിശദീകരിക്കണമെന്നും സംസ്‌ഥാനത്തോട്‌ ആവശ്യപ്പെട്ടു. നേരത്തെ സംഘര്‍ഷാവസ്‌ഥയെ തുടര്‍ന്നു കേന്ദ്രം സംസ്‌ഥാനത്തോട്‌ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാനം മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സംസ്‌ഥാനമാണ്‌ തങ്ങളെന്നായിരുന്നു അന്നു പശ്‌ചിമ ബംഗാള്‍ മറുപടി നല്‍കിയത്‌.
2016 മുതല്‍ 2019 വരെ തുടരുന്ന അക്രമണങ്ങള്‍ ക്രമസമാധാന തകര്‍ച്ചയാണു കാണിക്കുന്നതെന്നും കേന്ദ്രം അയച്ച നിര്‍ദേശത്തില്‍ പറയുന്നു. സ്‌ഥിതിയില്‍ ആശങ്കയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കി. 2016 ല്‍ 509 രാഷ്‌ട്രീയ അക്രമണങ്ങളാണുണ്ടായതെങ്കില്‍ 2019 ല്‍ 773 സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു എന്ന്‌ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. മരണ സംഖ്യ 36 ല്‍ നിന്നും 2018 ല്‍ 99 ആയി ഉയര്‍ന്നു 2019ല്‍ ഇതുവരെ 26 രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടന്നെന്നും ചൂണ്ടിക്കാട്ടിയ കേന്ദ്രം നടപടി ആവശ്യപ്പെട്ടിട്ടുണ്ട്‌.
പൊതുതെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ചാണു സംസ്‌ഥാനത്ത്‌ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ സംഘട്ടനം ആരംഭിച്ചത്‌. 42 ലോക്‌സഭാ മണ്ഡലങ്ങളില്‍ 18 എണ്ണം ബി.ജെ.പി. നേടിയതോടെ അക്രമങ്ങള്‍ വ്യാപകമായി. രണ്ടു വര്‍ഷത്തിനിപ്പും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ എന്തു വില കൊടുത്തും അധികാരം നിലനിര്‍ത്താന്‍ തൃണമൂലും പിടിച്ചെടുക്കാന്‍ ബി.ജെ.പിയും കച്ച മുറുക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷം ഇനിയും മൂര്‍ഛിക്കുമെന്നാണ്‌ ആശങ്ക.

Ads by Google
Sunday 16 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW