Sunday, June 16, 2019 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.18 AM

ഇന്ത്യാ-പാക്‌ 'യുദ്ധം' ഇന്ന്‌

uploads/news/2019/06/315165/in1.jpg

മാഞ്ചസ്‌റ്റര്‍: ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ എല്‍ ക്ലാസിക്കോയ്‌ക്ക് ഇന്നു മാഞ്ചസ്‌റ്റര്‍ സാക്ഷ്യം വഹിക്കും. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ആവേശപ്പോരാട്ടത്തില്‍ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്‌താനും ഇന്നു കൊമ്പുകോര്‍ക്കും.
മാഞ്ചസ്‌റ്ററിലെ ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ ഇന്ത്യന്‍ സമയം വൈകിട്ട്‌ മൂന്നുമണി മുതലാണ്‌ തീപാറുന്ന പോരാട്ടം. സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്ന്‌, രണ്ട്‌ എന്നിവയില്‍ തത്സമയം.ലോകകപ്പില്‍ തങ്ങളുടെ മൂന്നു മത്സരങ്ങളില്‍ രണ്ടും ജയിച്ചാണ്‌ വിരാട്‌ കോഹ്ലിയുടെ ടീം ഇന്ത്യ ഇറങ്ങുന്നത്‌. മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
അതേസമയം മറുവശത്ത്‌ ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനോടു തോല്‍ക്കുകയും രണ്ടാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്‌തശേഷം കരുത്തരായ ഇംഗ്ലണ്ടിനെ തോല്‍പിച്ചു തിരിച്ചുവരവ്‌ നടത്തിയ പാകിസ്‌താന്‍ പക്ഷേ കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയയോടു തകര്‍ന്നടിഞ്ഞിരുന്നു.പാകിസ്‌താന്‍ സീമര്‍ മുഹമ്മദ്‌ ആമിറും ഇന്ത്യന്‍ ബാറ്റിങ്‌ നിരയും തമ്മിലായിരിക്കും ഇന്നത്തെ പോരാട്ടം. ഇന്ത്യന്‍ നിരയില്‍ രോഹിത്‌ ശര്‍മ, കോഹ്ലി, മഹേന്ദ്ര സിങ്‌ ധോണി, ഹര്‍ദ്ദിക്‌ പാണ്ഡ്യ എന്നിവരെല്ലാം മികച്ച ഫോമിലാണ്‌.ലോകകപ്പില്‍ ഇതുവരെ പാകിസ്‌താനോടു തോറ്റിട്ടില്ലെന്ന റെക്കോഡ്‌ നിലനിര്‍ത്താനാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നത്‌. ഇതുവരെ ആറു തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ഇന്ത്യന്‍ ആധിപത്യമാണ്‌ കണ്ടത്‌.

Ads by Google
Sunday 16 Jun 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW