Saturday, June 15, 2019 Last Updated 24 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 11.01 PM

പ്രിയങ്കരിയാവാന്‍ പ്രിയയും...

uploads/news/2019/06/315126/sun2.jpg

തൊട്ടപ്പനിലെ സാറക്കൊച്ചിനെപ്പറ്റി?
സാറക്കൊച്ചിന്റെ തലതൊട്ടപ്പനാണ്‌ തൊട്ടപ്പന്‍. മറ്റൊരര്‍ത്ഥത്തില്‍ ഗോഡ്‌ ഫാദര്‍ തന്നെ. രക്‌തബന്ധമില്ലാത്ത ഒരു ബന്ധം. എന്നാല്‍ പോലും ഒരച്‌ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധം അവര്‍ ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തുന്നുണ്ട്‌. തൊട്ടപ്പനും സാറക്കൊച്ചും തമ്മിലുള്ള ഭംഗിയും നന്മയും നിറഞ്ഞ ഈ ആത്മബന്ധമാണ്‌ സിനിമ പറയുന്നത്‌.

വിനായകനൊപ്പം സ്‌ക്രീന്‍ സ്‌പേസ്‌ ഷെയര്‍ ചെയ്‌തപ്പോഴുള്ള അനുഭവം?
വിനായകന്‍ സാറിന്റെ ഒരു കട്ട ഫാനാണ്‌ ഞാന്‍. സ്‌ക്രീനില്‍ മാത്രം കണ്ട അദ്ദേഹത്തെ നേരിട്ട്‌ കണ്ടത്‌ ലൊക്കേഷനില്‍ വച്ചാണ്‌. നല്ല പേടിയുണ്ടായിരുന്നു. കഥാപാത്രങ്ങളെ സാര്‍ കണ്‍സീവ്‌ ചെയ്യുന്ന രീതി ഒരു മാജിക്‌ പോലെയാണ്‌ എനിക്കനുഭവപ്പെട്ടത്‌. അതുകൊണ്ടാവാം അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇത്ര റിയലിസ്‌റ്റിക്കാവുന്നത്‌. ഒരു ഡെഡിക്കേറ്റഡ്‌ ആക്‌ടറാണ്‌ വിനായകന്‍ സാര്‍.
ഇതിനൊപ്പം പറയാവുന്ന മറ്റൊരാളാണ്‌ രഘുനാഥ്‌ പലേരി സാര്‍. അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ കന്നിച്ചിത്രമാണിത്‌. ഇതെന്റെ ഫസ്‌റ്റ് ഷോട്ടാണ്‌, അത്‌ മോള്‍ക്കൊപ്പമാണ്‌. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒത്തിരി സന്തോഷം നല്‍കി. മഞ്‌ജു ചേച്ചിയൊക്കെ (മറിമായം ഫേയിം) അഭിനയിക്കുന്നത്‌ നോക്കി നില്‍ക്കാന്‍ തന്നെ എന്ത്‌ രസമാണെന്നോ.

ചിത്രത്തിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട്‌ കുറച്ചുനാള്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ താമസിച്ചിരുന്നല്ലോ.എന്തൊക്കെയായിരുന്നു അനുഭവങ്ങള്‍?
ഞാന്‍ തൃശ്ശൂരാണ്‌ താമസം. കൊച്ചിയിലെ സംസാര ശൈലി എനിക്കത്ര പരിചിതമല്ല. കഥ നടക്കുന്നത്‌ ഫോര്‍ട്ട്‌ കൊച്ചിയിലായതു കൊണ്ട്‌ ആ ശൈലി പഠിക്കേണ്ടത്‌ അത്യാവശ്യമായിരുന്നു. ചിത്രത്തില്‍ ചെറിയൊരു വേഷം കൈകാര്യം ചെയ്‌ത അനിത എന്നൊരു ചേച്ചിയുണ്ട്‌. ചേച്ചിയുടെ വീട്ടില്‍ മൂന്ന്‌ മാസത്തോളം താമസിച്ചു. ഫോര്‍ട്ട്‌ കൊച്ചിക്കാരുടെ സംസാരവും രീതികളും പഠിക്കാന്‍ സാധിച്ചത്‌ അങ്ങനെയാണ്‌. വഞ്ചി തുഴയാന്‍ പഠിച്ചത്‌്് മറക്കാനാവാത്ത അനുഭവമാണ്‌്്. പഠിക്കുന്നതിനിടയില്‍ മഴ പെയ്‌ത്്‌് വെള്ളം പൊങ്ങിയപ്പോള്‍, വഞ്ചി തുഴച്ചില്‍ നിര്‍ത്തി ഒരു മരച്ചുവട്ടില്‍ മഴ കൊള്ളാതെ നിന്നു. സത്യത്തില്‍ അത്‌്് വെള്ളപ്പൊക്കമായിരുന്നു. പിന്നെയാണ്‌ മനസ്സിലായത്‌് ഞങ്ങള്‍ മാത്രമല്ല, റോഡിലും എല്ലാവരും വഞ്ചി തുഴയുകയാണെന്ന്‌്്. ചൂണ്ടയിട്ട്‌്് മീന്‍ പിടിച്ചത്‌്്, മീന്‍ വൃത്തിയാക്കാന്‍ പഠിച്ചത്‌്, കക്കാ വാരിയത്‌് ഇതൊക്കെ പുതുമയുള്ള അനുഭവങ്ങളായിരുന്നു.

സൗന്ദര്യ മത്സരങ്ങളില്‍ വളരെ ആക്‌ടീവാണല്ലോ?
കഴിഞ്ഞ ഏപ്രിലില്‍ റെയ്‌്്ന ഇന്റര്‍ കോണ്ടിനന്റല്‍ ഇന്ത്യ എന്ന നാഷനല്‍ ലെവല്‍ കോംപറ്റീഷന്റെ ടൈറ്റില്‍ വിന്‍ ചെയ്‌്്തിരുന്നു. അതിന്റെ ഭാഗമായി സെന്‍ട്രല്‍ അമേരിക്കയില്‍ നടക്കുന്ന റെയ്‌്്ന ഇന്റര്‍ കോണ്ടിനന്റല്‍ വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌് ഞാനാണ്‌.

വീട്ടുവിശേഷങ്ങള്‍?
അമ്മ പല്ലവി കൃഷ്‌്്ണന്‍ മോഹിനിയാട്ടം നര്‍ത്തകിയാണ്‌.ബംഗാള്‍ സ്വദേശി. ശാന്തിനികേതനിലെ നൃത്തപരിശീലനത്തിന്‌ ശേഷം 1992 ല്‍ കലാമണ്ഡലത്തില്‍ പഠിക്കാനാണ്‌ കേരളത്തിലെത്തുന്നത്‌്. അച്‌ഛന്‍ കണ്ണൂര്‍ സ്വദേശി. എസ്‌ ബി ഐ ഉദ്യോഗസ്‌ഥനായിരുന്നു. പിന്നീട്‌ തിരുവനന്തപുരത്ത്‌് സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ കൂടിയാട്ടം സെന്റര്‍ ഡയറക്‌ടറായി. കഥകളിയെപ്പറ്റി പ്രസിദ്ധീകരിച്ച പുസ്‌തകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തെയ്യത്തെപ്പറ്റിയുള്ള ഒരു പുസ്‌്തകത്തിന്റെ രചനയിലാണ്‌. എല്ലാ വര്‍ഷവും ഞങ്ങള്‍ ബംഗാളില്‍ പോകാറുണ്ട്‌്്. ഇപ്പോള്‍ തൊട്ടപ്പന്‍ കാണാനായി അവിടെയുള്ള ബന്ധുക്കളെല്ലാവരും വീട്ടില്‍ എത്തിയിട്ടുണ്ട്‌്.

ശ്രീലക്ഷ്‌മി സോമന്‍

Ads by Google
Saturday 15 Jun 2019 11.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW