Saturday, June 15, 2019 Last Updated 18 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 06.49 PM

ഗര്‍ഭിണിയുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത സംഭവം; കുഞ്ഞും മരണത്തിന് കീഴടങ്ങി

uploads/news/2019/06/315106/child died.jpg

ഷിക്കാഗോ : ഗര്‍ഭിണിയായ യുവതിയുടെ വയറു കീറി പുറത്തെടുത്ത കുഞ്ഞും മരിച്ചു. ജൂണ്‍ 14 നാണ് കുഞ്ഞ് മരിച്ചത്. ഗര്‍ഭ പാത്രത്തില്‍നിന്നും പുറത്തെടുത്ത കുഞ്ഞ് നാലാഴ്ച മാത്രമേ ജീവിച്ചിരുന്നുള്ളു. കഴിഞ്ഞ ദിവസം കണ്ണ് തുറന്ന കുട്ടി മരുന്നുകളോട് പ്രതികരിച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പെട്ടന്ന് കുട്ടി മരിക്കുകയായിരുന്നു. തലക്കുണ്ടായ മുറിവാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നും ഓക്ക്‌ലോണ്‍ െ്രെകസ്റ്റ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു.

ഏപ്രില്‍ 13 നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗര്‍ഭിണിയായ പത്തൊമ്പതുകാരിയായ മാര്‍ലിന്‍ ലോപ്പസിനെ ഫെയ്‌സ്ബുക്ക് സുഹൃത്തായ ക്ലോറിസ ഫിഗ്വേര (46) അവരുടെ മകള്‍ ഡിസിറി (24) എന്നിവര്‍ ചേര്‍ന്ന് കഴുത്ത് ഞെരിച്ചു കൊല്ലുകയും തുടര്‍ന്ന് വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തത്.

തുടര്‍ന്ന് താന്‍ ജന്മം നല്‍കിയ കുഞ്ഞാണെന്ന് സമീപവാസികളോട് പറഞ്ഞു. കുഞ്ഞിന് അനക്കമില്ലെന്നും പറഞ്ഞു കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ കുട്ടിയുടെ ശരിക്കുമുള്ള മാതാവ് ക്ലോറിസ അല്ലെന്നു കണ്ടെത്തി. തുടര്‍ന്ന് മാര്‍ലിന്റെ മൃതശരീരം ക്ലോറിസിന്റെ ഗാര്‍ബേജില്‍ നിന്നും പോലീസ് കണ്ടെത്തി. ക്ലോറിസും മകള്‍ ഡിസിറിയും കാമുകനും ഈ കേസില്‍ പ്രതികളാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW