Saturday, June 15, 2019 Last Updated 58 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.29 AM

കയറ്റുമതി വര്‍ധിച്ചിട്ടും വ്യാപാരക്കമ്മി കൂടി

ന്യൂഡല്‍ഹി: മേയില്‍ രാജ്യത്തുനിന്നുള്ള കയറ്റുമതി വര്‍ധിച്ചിട്ടും വ്യാപാരക്കമ്മിയില്‍ തിരിച്ചടി നേരിട്ടു. കയറ്റുമതി കഴിഞ്ഞ മാസം 3.93 ശതമാനം വര്‍ധിച്ച്‌ 3,000 കോടി ഡോളറിലെത്തി. കെമിക്കല്‍, ഫാര്‍മ, എന്‍ജിനിയറിങ്‌ മേഖലയിലെ ഉണര്‍വാണ്‌ കയറ്റുമതിക്കു ഗുണകരമായതെന്നു വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കി. അതേസമയം ഇറക്കുമതി 4.31 ശതമാനം വര്‍ധിച്ച്‌ 4,535 കോടി ഡോളറിലെത്തിയതോടെ വ്യാപാരക്കമ്മി കൂടി. 1,536 കോടി ഡോളറാണു മേയില്‍ രാജ്യത്തിന്റെ വ്യാപാരക്കമ്മി. കഴിഞ്ഞ വര്‍ഷം മേയില്‍ ഇത്‌ 1,462 കോടി ഡോളറായിരുന്നു.
എണ്ണ ഇറക്കുമതി 8.23 ശതമാനം കൂടി 1,244 കോടി ഡോളറിലെത്തി. എണ്ണയിതര ഇറക്കുമതി 2.9 ശതമാനം വര്‍ധിച്ച്‌ 3,291 കോടി ഡോളറിലെത്തി. സ്വര്‍ണ ഇറക്കുമതിയും 37.43 ശതമാനം കൂടി 478 കോടി ഡോളറിലെത്തി.

Ads by Google
Saturday 15 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW