Saturday, June 15, 2019 Last Updated 58 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.29 AM

ഫെയ്‌സ്‌ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി 'ലിബ്ര' അടുത്തവര്‍ഷം

ലണ്ടന്‍: ഫെയ്‌സ്‌ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സിയായ ലിബ്ര അടുത്തവര്‍ഷം പുറത്തിറക്കും. സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി അധിഷ്‌ഠിത പണമിടപാട്‌ സംവിധാനം വികസിപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതു മുന്‍നിര്‍ത്തി യുബര്‍, മാസ്‌റ്റര്‍കാര്‍ഡ്‌, വിസ, പേയ്‌പാല്‍ തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യവുമായി ഫെയ്‌സ്‌ബുക്ക്‌ കരാറിലെത്തി. അര്‍ജന്റീന ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ്‌ സ്‌ഥാപനമായ മെര്‍ക്കാഡോലിബ്ര, ഫിന്‍ടെക്‌ കമ്പനിയായ സ്‌ട്രൈപ്പ്‌, ഹോട്ടല്‍ ബുക്കിങ്‌ വെബ്‌െസെറ്റായ ബുക്കിങ്‌ഡോട്ട്‌കോം എന്നിവരുമായും കമ്പനി കരാറിലെത്തിയിട്ടുണ്ട്‌.
കറന്‍സിയുടെ അംഗീകരത്തിനായി കമ്പനി യു.എസ്‌, ബ്രിട്ടീഷ്‌ സാമ്പത്തിക റെഗുലേറ്ററുമാരെ സമീപിച്ചതായി ബി.ബി.സി. അടുത്തിടെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 238 കോടി ഉപയോക്‌താക്കളെ ലക്ഷ്യംവച്ചാണു ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നത്‌. ഇന്ത്യയിലാകും പുതിയ കറന്‍സി ഫെയ്‌സ്‌ബുക്ക്‌ ആദ്യം അവതരിപ്പിക്കുകയെന്നും അഭ്യൂഹമുണ്ട്‌. എന്നാല്‍ ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികൊണ്ട്‌ ഇടപാട്‌ നടത്തിയാല്‍ പത്തുവര്‍ഷം തടവ്‌ ശിക്ഷയെന്നു അടുത്തിടെ രാജ്യത്ത്‌ നിയമം കൊണ്ടു വന്നിരുന്നു. ക്രിപ്‌റ്റോകറന്‍സി നിരോധന നിയമപ്രകാരമുള്ള ഡിജിറ്റല്‍ കറന്‍സി ബില്‍ 2019-ലാണ്‌ പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷ ശിപാര്‍ശ ചെയ്‌തിട്ടുള്ളത്‌. ക്രിപ്‌റ്റോ കറന്‍സി െമെന്‍ ചെയ്യുകയോ, രൂപപ്പെടുത്തുകയോ, െകെവശം സൂക്ഷിക്കുകയോ, െകെമാറ്റം ചെയ്യുകയോ, വില്‍ക്കുകയോ ചെയ്‌താലും ഈ ശിക്ഷ ലഭിക്കും.
മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഗ്രൂപ്പും ക്രിപ്‌റ്റോ കറന്‍സികളില്‍ പരീക്ഷണം നടത്തുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പരന്നിരുന്നു. ഓണ്‍െലെനായി ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണു ക്രിപ്‌റ്റോ കറന്‍സി. സ്വന്തമാക്കാവുന്ന െകെമാറ്റം ചെയ്യാവുന്ന ഡിജിറ്റല്‍ രേഖയാണിത്‌. എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ മൂല്യത്തില്‍ മാത്രമാകും മാറ്റമുണ്ടാകുക. ഭരണകൂടത്തിന്റെ അംഗീകാരമോ കേന്ദ്ര ബാങ്കിന്റെ നിയന്ത്രണമോ ഇല്ലാതെയാണ്‌ ഇത്തരം ഇടപാടുകള്‍ നിലവില്‍ നടക്കുന്നത്‌. ഇത്തരം വിനിമയം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വഴിവയ്‌ക്കുന്നുവെന്നും വാര്‍ത്തകളുണ്ട്‌. "സ്‌റ്റോഷി നകാമോട്ടോ" എന്ന അജ്‌ഞാതനാണ്‌ 2008-ല്‍ "ബിറ്റ്‌കോയിന്‍" എന്ന വെര്‍ച്വല്‍ കറന്‍സി ആദ്യമായി വികസിപ്പിച്ചത്‌. ഈഥേറിയം, റിപ്പിള്‍, െലെറ്റ്‌കോയിന്‍, ടെഥര്‍ തുടങ്ങി നൂറിലേറെ ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നു നിലവിലുണ്ട്‌.

Ads by Google
Saturday 15 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW