Saturday, June 15, 2019 Last Updated 30 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.16 AM

മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ യുവതലമുറയ്ക്ക് താല്‍പ്പര്യമില്ല, 45 ശതമാനം പേരും ഭര്‍തൃമാതാവിനെയും ഭര്‍തൃപിതാവിനെയും വെറുക്കുന്നു, ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട്‌

 Old Parents

കൊച്ചി: മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ യുവതലമുറയില്‍ ഏറിയപങ്കിനും താല്‍പ്പര്യമില്ലെന്നു പഠനറിപ്പാര്‍ട്ട്‌. 30 നും 50 നും ഇടയ്‌ക്ക്‌ പ്രായമുള്ളവര്‍ക്കിടയില്‍ ഹെല്‍പേജ്‌ ഇന്ത്യ നടത്തിയ പഠനത്തിലാണു വയോജനങ്ങളുടെ സംരക്ഷണ കാര്യത്തില്‍ ഇവര്‍ പിന്നോക്കമാണെന്നു കണ്ടെത്തിയത്‌.

കൊച്ചിയടക്കുമുള്ള രാജ്യത്തെ 20 നഗരങ്ങളിലാണ്‌ പഠനം നടത്തിയത്‌. വയോജനങ്ങളെ പീഡിപ്പിക്കുന്നതിലും മുന്നില്‍ ഈ പ്രായപരിധിയിലുള്ളവരാണ്‌. സ്വന്തം വീട്ടില്‍ ഇവരെ 29 ശതമാനം പേരും ബാധ്യതയായി കണക്കാക്കുന്നു. 15 ശതമാനം പേര്‍ ഇവരെ പരിചരിക്കുന്നത്‌ അതികഠിനമായ ബാധ്യതയാണെന്നും വിശേഷിപ്പിക്കുന്നു. 35 ശതമാനം പേരും സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ യാതൊരുവിധ സന്തോഷവും പ്രകടിപ്പിക്കാത്തവരാണ്‌.

അതേസമയം, കടമയെന്നോണം സംരക്ഷിക്കുകയാണ്‌. 39 ശതമാനം വയോധികര്‍ക്കും സ്വന്തമായി വരുമാനമില്ല. ഇവര്‍ മറ്റുള്ളവരെ മാത്രം ആശ്രയിച്ചുകഴിയുന്നു. മാതാപിതാക്കളുടെ സംരക്ഷണത്തിനായി പ്രതിമാസം ശരാശരി 4125 രൂപ കുടുംബം ചെലവിടുന്നു. 42.5 ശതമാനം പേരും അവരുടെ മരുന്നു ബില്ലുകള്‍ അടയ്‌ക്കുന്നു. മരുമക്കളില്‍ 45.3 ശതമാനം പേരും ഭര്‍തൃമാതാവിനെയും ഭര്‍തൃപിതാവിനെയും വെറുക്കുന്നു. യുവതലമുറയില്‍ 29 ശതമാനം പേരും മാതാപിതാക്കളെ വയോധികമന്ദിരങ്ങളിലേക്കു മാറ്റാന്‍ ഇഷ്‌ടപ്പെടുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നു.

Ads by Google
Saturday 15 Jun 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW