Saturday, June 15, 2019 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.13 AM

യുവതീപ്രവേശം എതിരാളികള്‍ മുതലെടുത്തെന്നു സി.പി.എം.

uploads/news/2019/06/314964/d3.jpg

ന്യൂഡല്‍ഹി : വനിതാമതിലിനു തൊട്ടുപിന്നാലെ ശബരിമലയില്‍ യുവതിപ്രവേശനമുണ്ടായതു തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും മുതലെടുത്തെന്നു സി.പി.എം. കേന്ദ്ര കമ്മിറ്റിയുടെ അവലോകനരേഖ.
ജനങ്ങളുടെ വികാരം മനസിലാക്കാന്‍ തെരഞ്ഞെടുപ്പിനു മുന്‍പും ശേഷവും സംസ്‌ഥാന ഘടകത്തിനു കഴിയാതിരുന്നത്‌ ഗുരുതര വീഴ്‌ചയെന്നും വിലയിരുത്തല്‍. അടിയന്തരാവസ്‌ഥയ്‌ക്കുശേഷം 1977-ലെ പൊതു തെരഞ്ഞെടുപ്പിലുണ്ടായതിനു സമാനമായ തിരിച്ചടിയാണ്‌ ഇത്തവണ സി.പി.എമ്മിനു കേരളത്തിലുണ്ടായതെന്നു കേന്ദ്ര കമ്മിറ്റി പറയുന്നു. ശബരിമലയെ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടില്‍ തെറ്റില്ല.
എന്നാല്‍, സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ വനിതാ മതിലുണ്ടാക്കിയതിനു തൊട്ടുപിന്നാലെ രണ്ടു യുവതികള്‍ ശബരിമലയില്‍ കയറിയത്‌ എതിരാളികള്‍ മുതലെടുത്തു. സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ പോലും അവര്‍ ചോര്‍ത്തിയെടുത്തു.
എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ക്കു മതിപ്പുണ്ടെങ്കിലും അതു വോട്ടായി മാറായിരുന്നതിന്റെ കാരണം പരിശോധിക്കണം. ഇടതുപക്ഷത്തിന്റെ തോല്‍വി ഉറപ്പാക്കാനായി തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്‌ അഞ്ചു മണ്ഡലങ്ങളിലൊഴികെ ബി.ജെ.പി. യു.ഡി.എഫിനു വോട്ട്‌ മറിച്ചെന്നും കേന്ദ്രകമ്മിറ്റി ആരോപിക്കുന്നു.

Ads by Google
Saturday 15 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW