Saturday, June 15, 2019 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.13 AM

മാവോയിസ്‌റ്റ് ആക്രമണം : ഝാര്‍ഖണ്ഡില്‍ അഞ്ച്‌ പോലീസുകാര്‍ക്ക്‌ വീരമൃത്യു

uploads/news/2019/06/314963/d2.jpg

ജംഷെഡ്‌പുര്‍: ഝാര്‍ഖണ്ഡില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പോലീസുകാര്‍ക്കു വീരമൃത്യു. ഇന്നലെ വൈകിട്ട്‌ സെറായ്‌കെല-ഖവസാവന്‍ ജില്ലയിലെ ആഴ്‌ചച്ചന്തയിലായിരുന്നു സംഭവം.
പതിവു പട്രോളിങ്ങിനെത്തിയ പോലീസ്‌ സംഘമാണ്‌ ആക്രമണത്തിനിരയായത്‌. രണ്ടു മോട്ടോര്‍ സൈക്കിളുകളിലെത്തിയ മാവോയിസ്‌റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ സംഘം പോലീസിന്റെ ആയുധങ്ങളുമായി പ്രദേശത്തുനിന്നു കടക്കുകയും ചെയ്‌തെന്നാണു വിവരം.
മരിച്ച അഞ്ച്‌ പോലീസ്‌ ഉദ്യോഗസ്‌ഥരില്‍ രണ്ടുപേര്‍ അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരാണെന്നാണു പ്രാഥമിക വിവരം. പശ്‌ചിമ ബംഗാളിലെ പുരുലിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ്‌ ആക്രമണം നടന്നത്‌. വിവരം അറിഞ്ഞ്‌ കൂടുതല്‍ പോലീസ്‌ സ്‌ഥലത്തെത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടിരുന്നതായി ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു. ആക്രമണരീതിയും ആയുധങ്ങള്‍ മോഷ്‌ടിച്ചതും അടക്കം വിലയിരുത്തിയാണു സംഭവത്തിനുപിന്നില്‍ മാവോയിസ്‌റ്റുകളാണെന്നു സംശയിക്കുന്നതെന്നും പോലീസ്‌കേന്ദ്രങ്ങള്‍ അറിയിച്ചു.

Ads by Google
Saturday 15 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW