Saturday, June 15, 2019 Last Updated 10 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.13 AM

'നീറ്റി'നെതിരേ ഹര്‍ജി: ഇടപെടാതെ സുപ്രീം കോടതി

uploads/news/2019/06/314961/d6.jpg

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ "നീറ്റി"നെതിരേ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി. കഴിഞ്ഞമാസം അഞ്ചിനു നടന്ന പരീക്ഷയിലെ ഉത്തരസൂചികയിലെ അപാകം ചൂണ്ടിക്കാട്ടി ഹൈദരാബാദ്‌ സ്വദേശികളായ നാലു വിദ്യാര്‍ഥികളാണു ഹര്‍ജി നല്‍കിയത്‌. ഹര്‍ജി പിന്‍വലിച്ച്‌ ഹൈക്കോടതിയെ സമീപിക്കാനും ജസ്‌റ്റിസുമാരായ അജയ്‌ രസ്‌തോഗിയും സൂര്യകാന്തും ഉള്‍പ്പെട്ട ബെഞ്ച്‌ നിര്‍ദേശിച്ചു.
കോടതികള്‍ ഓരോ വിഷയത്തിലും വിദഗ്‌ധരല്ലാത്തതിനാല്‍ ഇത്തരം കാര്യങ്ങളിലെ ഇടപെടല്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നു ബെഞ്ച്‌ നിരീക്ഷിച്ചു. ഹര്‍ജിയില്‍ ഇടപെടുന്നപക്ഷം സുപ്രീം കോടതിയെ നാഷണല്‍ ടെസ്‌റ്റിങ്‌ ഏജന്‍സി (എന്‍.ടി.എ)യുടെ മേല്‍ത്തട്ടു സമിതിയെന്നു വിവക്ഷിക്കേണ്ടിവരുമെന്നും ബെഞ്ച്‌ വ്യക്‌തമാക്കി.
കഴിഞ്ഞ മേയ്‌ ആറിനു നടന്ന നീറ്റ്‌ പരീക്ഷയില്‍ തെറ്റായ ഉത്തരസൂചികകള്‍ നല്‍കിയതായി ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഷേക്‌ മനു സിങ്‌വി ബോധിപ്പിച്ചു. കൗണ്‍സലിങ്‌ 19 ന്‌ ആരംഭിക്കുന്നതിനാല്‍ ഉത്തരസൂചികയിലെ തെറ്റു കണ്ടെത്താന്‍ വിദഗ്‌ധസമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാനമായി സമര്‍പ്പിച്ച കൊല്‍ക്കത്തയില്‍നിന്നുളള ഒരുകൂട്ടം ഹര്‍ജികള്‍ 17 നു ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുമെന്ന്‌ ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു.

Ads by Google
Saturday 15 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW