Saturday, June 15, 2019 Last Updated 11 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.13 AM

'വായൂ'കോപം ഒഴിയാതെ ഗുജറാത്ത്‌

uploads/news/2019/06/314960/d5.jpg

ഗാന്ധിനഗര്‍: ചുഴലിക്കാറ്റു ഭീതിയൊഴിഞ്ഞതിന്റെ ആശ്വാസത്തിലിരുന്ന ഗുജറാത്തിനുമേല്‍ വീണ്ടും "വായു"കോപം. ദിശമാറി വീണ്ടും "വായു" ഗുജറാത്തിലേക്കെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം.
നിലവില്‍ ഗുജറാത്ത്‌ തീരത്തുനിന്ന്‌ അകലംപാലിച്ചു നീങ്ങുന്ന "വായു" വിന്‌ വീണ്ടും ദിശമാറ്റമുണ്ടായി കച്ച്‌ തീരത്തെത്തുമെന്നാണ്‌ പ്രവചനം. നാളെയോടെ നിലവിലെ സഞ്ചാരപാത മാറുന്ന ചുഴലിക്കാറ്റ്‌ 17-18 തീയതികളില്‍ തീരം തൊടുമെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ച്‌ ഭൗമശാസ്‌ത്ര മന്ത്രാലയ ഉദ്യോഗസ്‌ഥന്‍ എം. രാജീവന്‍ അറിയിച്ചു.
ഇതിന്റെ അനന്തരഫലമായി പോര്‍ബന്തറിലും ദ്വാരകയിലും കനത്ത മഴയ്‌ക്കു സാധ്യതയുണ്ട്‌. തീവ്രത കുറഞ്ഞ ചുഴലിക്കാറ്റായോ ന്യൂനമര്‍ദമായോ ആയിരിക്കും "വായു"വെത്തുകയെന്നാണു കരുതുന്നത്‌. ചുഴലിക്കാറ്റിന്റെ ദിശമാറ്റം സംബന്ധിച്ച വിവരം ഗുജറാത്ത്‌ സര്‍ക്കാരിനു കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത്‌ തീരങ്ങളില്‍ കഴിഞ്ഞ വ്യാഴാഴ്‌ചയോടെ മണിക്കൂറില്‍ 155 കിലോമീറ്റര്‍ വരെ വേഗത്തില്‍ ചുഴലിക്കാറ്റ്‌ ആഞ്ഞടിക്കുമെന്നായിരുന്നു നേരത്തേയുള്ള മുന്നറിയിപ്പ്‌. അതനുസരിച്ച്‌ മൂന്നു ലക്ഷത്തോളം ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്‌തു.
എന്നാല്‍ കടലില്‍ കാറ്റിന്റെ ദിശ മാറി ഒമാന്‍ തീരത്തേക്കു നീങ്ങിയതു ഗുജറാത്തിന്‌ ആശ്വാസമായി. ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ ചുമതല നല്‍കി നിയോഗിച്ചിരുന്ന മന്ത്രിമാരോടും ഉദ്യോഗസ്‌ഥരോടും തിരിച്ചെത്താന്‍ മുഖ്യമന്ത്രി വിജയ്‌ രൂപാണി നിര്‍ദേശം നല്‍കുകയും ചെയ്‌തു.
മുഖ്യമന്ത്രിയുടെ ആശ്വാസപ്രഖ്യാപനം വന്ന്‌ മണിക്കൂറുകള്‍ക്കുള്ളിലാണ്‌ "വായു"വിന്റെ സഞ്ചാരമാറ്റം സംബന്ധിച്ച സ്‌ഥിരീകരണമെത്തിയത്‌. ഇതോടെ സംസ്‌ഥാനം വീണ്ടും അതീവ ജാഗ്രതയിലായി.

Ads by Google
Saturday 15 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW