Saturday, June 15, 2019 Last Updated 10 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.12 AM

കേന്ദ്ര സാഹിത്യ അക്കാഡമി ബാലസാഹിത്യ പുരസ്‌കാരം മലയത്ത്‌ അപ്പുണ്ണിക്ക്‌

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാഡമി ബാലസാഹിത്യ പുരസ്‌കാരം മലയത്ത്‌ അപ്പുണ്ണിക്കും യുവപുരസ്‌കാരം അനുജ അകത്തൂട്ടിനും. ബാലസാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ്‌ മലയത്ത്‌ അപ്പുണ്ണിക്ക്‌ പുരസ്‌കാരം. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ശിശുദിനത്തില്‍ സമ്മാനിക്കും.
അനൂജ അകത്തൂട്ടി-ന്റെ "അമ്മ ഉറങ്ങുന്നില്ല" എന്ന കവിത സമാഹാരത്തിനാണ്‌ പുരസ്‌കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. അനുജയുടെ ആദ്യ കവിതാ സമാഹാരമാണ്‌ ഇത്‌. പായിപ്ര രാധാകൃഷ്‌ണന്റെയും നളിനി ബേക്കലിന്റെയും മകളാണ്‌. ഡല്‍ഹി അഗ്രിക്കള്‍ച്ചറല്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ശാസ്‌ത്രജ്‌ഞയും കേരള വെറ്ററിനറി സര്‍വകലാശാല അസിസ്‌റ്റന്റ്‌ പ്രഫസര്‍ ഡോ. മുഹമ്മദ്‌ അസ്‌ലമിന്റെ ഭാര്യയുമാണ്‌. ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം, വെണ്‍മണി അവാര്‍ഡ്‌, തിരൂര്‍ തുഞ്ചന്‍ സ്‌മാരക പുരസ്‌കാരം, അങ്കണം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്‌.
യു.എ. ഖാദര്‍, ഡോ. കെ.എസ്‌. രവികുമാര്‍, ഇളവൂര്‍ ശ്രീകുമാര്‍ എന്നിവരായിരുന്നു ബാലസാഹിത്യ പുരസ്‌കാര ജൂറി അംഗങ്ങള്‍. ഡോ. ഗീത പുതു-ശേരി, ഡോ. പി.എസ്‌. രാധാകൃഷ്‌ണന്‍, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരായിരുന്നു യുവപുരസ്‌കാരം തെരഞ്ഞെടുത്ത ജൂറി അംഗങ്ങള്‍.കൊങ്കണി ഭാഷാ ബാലസാഹിത്യ പുരസ്‌കാരം രാജശ്രീ ബണ്‌ഡോദ്‌കര്‍ നേടി.

Ads by Google
Saturday 15 Jun 2019 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW