Friday, June 14, 2019 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 07.46 PM

വിന്‍ഡീസ് 212 നു പുറത്ത്: ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി റൂട്ട്-ബെയര്‍സ്‌റ്റോ ഓപ്പണിങ് സഖ്യം

England vs West Indies, World Cup 2019

സതാംപ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് 213 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡിസിന്റെ ബാറ്റിങ്ങ് ഇന്നിങ്‌സ് 44.4 ഓവറില്‍ 212 ന് അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ജോ റൂട്ട്- ജോണി ബെയര്‍സ്‌റ്റോ ഓപ്പണിങ് സഖ്യം അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ക്രീസില്‍ നിലയുറപ്പിച്ചു. വിക്കറ്റ് നഷ്ടപ്പെടാതെ 58 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 36 റണ്‍സുമായി ജോ റൂട്ടും, 20 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിരയില്‍ 78 പന്തില്‍ 63 റണ്‍സെടുത്ത എന്‍ പൂരനാണ് ടോപ് സ്‌കോറര്‍. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രമുള്ളപ്പോഴാണ് ഓപ്പണര്‍ എവിന്‍ ലൂയിസിനെ വിന്‍ഡീസിന് നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ക്രിസ് ഗെയ്ല്‍- ഷായ് ഹോപ്പ് സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോര്‍ 54 ല്‍ എത്തിയപ്പോള്‍ ബെയര്‍സ്‌റ്റോയ്ക്ക് ക്യാച്ച് നല്‍കി ഗെയ്ല്‍ പുറത്തായി. 41 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്താണ് ഗെയ്ല്‍ മടങ്ങിയത്. ഓപ്പണര്‍മാരായ എവിന്‍ ലൂയിസ്( എട്ടു പന്തില്‍ രണ്ട്), ക്രിസ് ഗെയ്ല്‍( 41 പന്തില്‍ 36), ഷായ് ഹോപ്പ്(30 പന്തില്‍ 11) ജെയ്‌സണ്‍ ഹോര്‍ഡര്‍(9), ആന്ദ്രേ റസല്‍( 21), കാര്‍ലോസ് ബ്രാത്‌വെയ്റ്റ്(14), ഷെല്‍ഡന്‍ കോട്രല്‍( പൂജ്യം), ഷാനണ്‍ ഗബ്രിയേല്‍( പൂജ്യം)എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനായി മാര്‍ക് വുഡും ജോഫ്ര ആര്‍ച്ചറും മൂന്ന് വിക്കറ്റ് വീതവും ജോ റൂട്ട് രണ്ട് വിക്കറ്റും, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് എനേടുന്ന താരമായി വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ മാറി. 41 ഇന്നിങ്‌സുകളിലായി 1625 റണ്‍സ് നേടിയ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ് ഗെയ്ല്‍ മറികടന്നത്. 34 ഇന്നിങ്‌സുകളിലായി ഇതുവരെ 1632 റണ്‍സാണ് ഗെയ്‌ലിന്റെ നേട്ടം. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW