Friday, June 14, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 04.08 PM

വിവോ വൈ 91 വിപണിയില്‍ ; വില അറിയാം

vivo v91 launched with 3 gb ram

കൊച്ചി : വിവോ ഇന്ത്യയുടെ ഏറ്റവും പുതിയ മോഡല്‍ വൈ 91 വിപണിയില്‍. 3ജിബി റാമോടു കൂടിയ വൈ 91ന്റെ വില 9,990രൂപയാണ്. സ്റ്റാറി ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

സ്മാര്‍ട്ട് പവര്‍ മാനേജ്മെന്റ് സംവിധാനത്തോടെയുള്ള വൈ 91, 3 ജിബിയുടെ ബാറ്ററി കരുത്ത് 4030 എംഎഎച്ച് ആണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നോയിഡയിലെ പ്ലാന്റിലാണ് വൈ 91 നിര്‍മിച്ചത്.

ഏറ്റവും മികച്ച 13എംപി പ്രധാന പിന്‍ ക്യാമറയോട് കൂടി 2എംപി സെക്കന്‍ഡറി ക്യാമറ കൂടി ചേരുന്നതോടെ ഒരു മികച്ച ഫോട്ടോഗ്രെഫി അനുഭവം സാധ്യമാകും. 8 എംപിയാണ് ഫ്രണ്ട് ക്യാമറ.

12എന്‍ എം ഡിസൈനോടു കൂടിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 ഒക്ടകോര്‍ പ്രോസസ്സര്‍ വളരെ കുറഞ്ഞ എനര്‍ജി ഉപയോഗിച്ചു കൊണ്ട് മികച്ച പ്രോസസിങ് വേഗത പ്രദാനം ചെയ്യുന്നതിനോടൊപ്പം വിവിധ ആപ്ലിക്കേഷനുകള്‍ മാറിമാറി എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ ഇത് സഹായിക്കുന്നു.

32 ജിബി ഇന്റേണല്‍ മെമ്മറിയും 256ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കുന്ന എക്സ്റ്റേണല്‍ മെമ്മറിയും ഫോണിന് വിപുലമായ സ്റ്റോറേജ് നല്‍കുന്നു. 6.22 ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ടി എം ഡിസ്പ്ലേയോടു കൂടിയ സ്മാര്‍ട്ഫോണിന്റെ സ്‌ക്രീന്‍ ബോഡി അനുപാതം 88.6ശതമാനമാണ്.

കേരളത്തിലുടനീളമുള്ള ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയോ വിവോ, ഇ സ്റ്റോര്‍, അല്ലെങ്കില്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, പേടിഎം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മുഖേനയോ സ്വന്തമാക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW