Friday, June 14, 2019 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 02.05 PM

അമേരിക്കയെ വെല്ലുവിളിച്ച് വാവെയ്, പുതിയ ഒഎസ് എത്തുന്നു

 it sounds like huawei s new oak os is coming

നിലവിൽ വാവേയുടെ പുതിയ ഫോണുകൾക്ക് ആൻഡ്രോയിഡ് ഒഎസ് ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍.തങ്ങളുടെ സ്വന്തം ഒഎസ് പുറത്തിറക്കാനോരുങ്ങി വാവെയ്. പി സീരിസും മെയ്റ്റ് സീരിസും കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്തതായി ഇറങ്ങാന്‍ പോകുന്ന മെയ്റ്റ് 30 സീരിസ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി എത്തിയേക്കും. ഒക്ടോബറിലാണ് ഈ മോഡല്‍ അവതരിപ്പിക്കാന്‍ സാധ്യത. ഓക്ക് ഒഎസ് (Oak OS) എന്നായിരിക്കാം പുതിയ ഒഎസിന്റെ പേര്.

വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ ഭയക്കണമെന്ന് ആൻഡ്രോയിഡ് നിർമാതാക്കളായ ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. ആൻഡ്രോയിഡിന് പകരം ചൈനീസ് ഒഎസുകൾ വന്നാൽ ഏറ്റവും വലിയ വെല്ലുവിളി അമേരിക്കയ്ക്ക് തന്നെയായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ലോകത്തെ 85 ശതമാനത്തിലേറെ സ്മാര്‍ട് ഫോണുകളും നിലവില്‍ ആന്‍ഡ്രോയിഡിലാണ് പ്രവര്‍ത്തിക്കുന്നത്.

14 ശതമാനത്തിലേറെയാണ് ആപ്പിള്‍ ഐഒഎസിന്റെ വിഹിതം. ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ആപ്പിള്‍ മാത്രം ആണ് നിര്‍മിക്കുന്നത്. ആന്‍ഡ്രോയിഡ് വാഹികളായ ഹാന്‍ഡ്‌സെറ്റുകള്‍ സാംസങും വാവെയും ഷവോമിയുമടക്കമുളള വിവിധ കമ്പനികള്‍ നിര്‍മിക്കുന്നു. ഇവയില്‍ പല കമ്പനികളും ചൈനീസ് ഉടമസ്ഥരുടെ കീഴിലാണ്. ഭാവിയില്‍ ഇവ പുതിയ ഒഎസിലേക്ക് മാറുമോ എന്ന് ഗൂഗിള്‍ ഭയപ്പെടുന്നു.

അമേരിക്കയുടെ സുരക്ഷയ്ക്ക് വൻ ഭീഷണി സൃഷ്ടിക്കാൻ വാവെയ് ഒഎസുകൾക്ക് സാധിക്കും. ഇതൊഴിവാക്കാൻ ആൻഡ്രോയിഡ് വിലക്ക് നീക്കണം. ആൻഡ്രോയിഡിനു പകരം വരുന്ന ഏതൊരു ചൈനീസ് ഓപ്പറേറ്റിങ് സിസ്റ്റം ലോകത്ത് എവിടെ അവതരിപ്പിച്ചാലും ഭീഷണി അമേരിക്കയ്ക്ക് തന്നെയായിരിക്കുമെന്നാണ് ഗൂഗിളിന്റെ വാദം. ഓക് ഒഎസില്‍ ഗൂഗിള്‍ ആപ്പുകള്‍ കാണില്ല.

അവ ഉപയോക്താവിന് വേണമെങ്കില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുകയും ചെയ്യാം. ഇതാണ് ഗൂഗിൾ ഭയപ്പെടുന്നത്. അതിനാല്‍ വാവെയുടെ വിലക്ക് എത്രയും വേഗം പിന്‍വലിപ്പിക്കാനായി ഗൂഗിള്‍ കാര്യമായ പരിശ്രമത്തിലാണ്. ചൈനീസ് സർക്കാരുമായി അടുത്തു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വാവെയ് എന്ന് ആരോപണമുണ്ട്. അതുകൊണ്ടു തന്നെ മറ്റു ചൈനീസ് നിര്‍മാതാക്കളോടും വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു ഫോണ്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടേക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW