Friday, June 14, 2019 Last Updated 32 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.10 AM

നീറ്റ്‌ ചോദ്യങ്ങളില്‍ ഹര്‍ജി; ഇന്നു സുപ്രീം കോടതിയില്‍ വാദം

uploads/news/2019/06/314758/v3.jpg

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ "നീറ്റ്‌" ചോദ്യക്കടലാസ്‌ സംബന്ധിച്ചു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നു സുപ്രീം കോടതി വാദം കേള്‍ക്കും. ചില ചോദ്യങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി. നിശ്‌ചയിച്ച സിലബസിനു പുറത്തുനിന്നാണെന്നുകാട്ടി ഒരുസംഘം വിദ്യാര്‍ഥികളാണു സുപ്രീം കോടതിയെ സമീപിച്ചത്‌.
ഗൗരവമേറിയ വിഷയമാണെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ഇന്നലെ വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ അപേക്ഷിച്ചിരുന്നു. തുടര്‍ന്നാണു ജസ്‌റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അജയ്‌ രസ്‌തോഗി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച്‌ ഇന്നു വാദം കേള്‍ക്കാന്‍ നിശ്‌ചയിച്ചത്‌.
ഇത്തവണത്തെ നാലു ചോദ്യങ്ങള്‍ സിലബസില്‍ ഉള്‍പ്പെടാത്ത വിഷയത്തെ അധികരിച്ചാണെന്നാണു വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. ഈമാസം അഞ്ചിന്‌ നാഷണല്‍ ടെസ്‌റ്റിങ്‌ ഏജന്‍സി നീറ്റ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നു.

Ads by Google
Friday 14 Jun 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW