Friday, June 14, 2019 Last Updated 38 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.10 AM

വനിതാ ഇന്‍സ്‌ട്രക്‌ടര്‍; അപേക്ഷ ക്ഷണിച്ചു

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ലേഡീസ്‌ ഫിറ്റ്‌നസ്‌ സെന്ററില്‍ കരാറടിസ്‌ഥാനത്തില്‍ വനിത ഇന്‍സ്‌ട്രക്‌ടര്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ്‌ കരാര്‍ കാലാവധി. പ്രതിമാസം 12500 രൂപയാണ്‌ പ്രതിഫലം. പ്ലസ്‌ടു വിജയവും വെയിറ്റ്‌ ലിഫ്‌റ്റിങ്‌, പവര്‍ ലിഫ്‌റ്റിങ്‌, ബോഡി ബില്‍ഡിങ്‌ ഇവയിലേതെങ്കിലുമുള്ള പ്രവൃത്തിപരിചയം, ആറുമാസത്തില്‍ കുറയാതെ വനിതാ ഇന്‍സ്‌ട്രക്‌ടറായുള്ള പ്രവൃത്തി പരിചയം, അംഗീകൃത അലോപ്പതി ഡോക്‌ടറില്‍ നിന്നുള്ള ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയാണ്‌ യോഗ്യത.
രാവിലെ ഏഴു മുതല്‍ ഒന്‍പതുവരെയും വൈകീട്ട്‌ നാലു മുതല്‍ ഏഴുവരെയുമാണ്‌ സെന്ററിലെ പ്രവൃത്തിസമയം. അപേക്ഷകര്‍ വിശദമായ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം 29ന്‌ വൈകീട്ട്‌ അഞ്ചിന്‌ മുമ്പായി ഡെപ്യൂട്ടി രജിസ്‌ട്രാര്‍ ണ്ടണ്ട (ഭരണം), മഹാത്മാ ഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ്‌ പി.ഒ., അതിരമ്പുഴ - 686560 എന്ന വിലാസത്തില്‍ നല്‍കണം.

Ads by Google
Friday 14 Jun 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW