Friday, June 14, 2019 Last Updated 31 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.10 AM

ഓപ്പണ്‍ സര്‍വകലാശാല: നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്ന ഓപ്പണ്‍ സര്‍വകലാശാലയ്‌ക്കായി പ്രത്യേക നിയമ നിര്‍മാണത്തിനു സംസ്‌ഥാന സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. ഓപ്പണ്‍ സര്‍വകലാശാല വരുന്നതോടെ വിവിധ സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പ്രാദേശിക കേന്ദ്രങ്ങളാകും.
സര്‍വകലാശാലകളില്‍ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ ഈവര്‍ഷം അവസാനിക്കും. നിലവിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാകും. സര്‍വകലാശാല പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ ഡോ. ജെ. പ്രഭാഷ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കു സമര്‍പ്പിച്ചു.
സംസ്‌ഥാനത്ത്‌ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടപ്പാക്കുന്ന 17 ബിരുദ കോഴ്‌സുകളും 15 ബിരുദാനന്തര കോഴ്‌സുകളും രണ്ട്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകളും ഓപ്പണ്‍ സര്‍വകലാശാലയിലേക്കു മാറും. മാനവിക, സയന്‍സ്‌ വിഷയങ്ങളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും. സര്‍ക്കാര്‍, എയ്‌ഡഡ്‌ കോളജുകളിലെ ലാബ്‌ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. തൊഴിലധിഷ്‌ഠിത, നൈപുണ്യ വികസന കോഴ്‌സുകളും തുടങ്ങും. കേരള, കാലിക്കറ്റ്‌, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിലെ 93,155 വിദ്യാര്‍ഥികള്‍ക്കും കേരള, എം.ജി. സര്‍വകലാശാലകളിലെ 25,488 പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്കും സാക്ഷരതാ മിഷന്‍ പ്ലസ്‌ ടു തുല്യതാ പരീക്ഷ പാസായ മുപ്പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്കും ഓപ്പണ്‍ സര്‍വകലാശാല പ്രയോജനം ചെയ്യും.
പ്രവേശനം, പരീക്ഷാ നടത്തിപ്പ്‌, മൂല്യനിര്‍ണയം, ഭരണസംവിധാനം എന്നിവ പൂര്‍ണമായും ഓണ്‍ലൈനായിരിക്കും. നിലവിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ ഓപ്പണ്‍ സര്‍വകലാശാല ജീവനക്കാരാകും.

Ads by Google
Friday 14 Jun 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW