Friday, June 14, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.01 AM

ട്രെയിനില്‍നിന്നു 30 കിലോ ചന്ദനത്തടി പിടിച്ചെടുത്തു

uploads/news/2019/06/314739/c5.jpg

ചെങ്ങന്നൂര്‍: കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്‌സ്‌പ്രസില്‍ രണ്ട്‌ എയര്‍ബാഗില്‍ സൂക്ഷിച്ച നിന്നു ചന്ദനത്തടികളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. 30 കിലോ ചന്ദനത്തടികളാണ്‌ കണ്ടെടുത്തത്‌. ഇവയ്‌ക്ക്‌ ഒരു ലക്ഷം രൂപ വില വരും. ഒരടി നീളമുള്ള ചെറുകഷണങ്ങളായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 70,000 ലധികം രൂപ വില വരുന്ന 1440 പായ്‌ക്കറ്റ്‌ പുകയില ഉല്‍പ്പന്നങ്ങളാണു കണ്ടെടുത്തത്‌.
ആര്‍.പി.എഫ്‌. സംഘം നടത്തിയ പരിശോധനയിലാണു ഇവ പിടിച്ചെടുത്തത്‌. മുന്നിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണു ബാഗുകള്‍ വച്ചിരുന്നത്‌. ട്രെയിന്‍ മാവേലിക്കരയില്‍ നിന്നു പുറപ്പെട്ട ശേഷമായിരുന്നു പരിശോധന. പുകയില ഉല്‍പ്പന്നങ്ങള്‍ ചെങ്ങന്നൂര്‍ എക്‌സൈസ്‌ അധികൃതര്‍ക്കും ചന്ദനത്തടികള്‍ ഫോറസ്‌റ്റ്‌ അധികൃതര്‍ക്കും കൈമാറി.
സി.ഐ: ആര്‍.എസ്‌.രാജേഷ്‌, എസ്‌.ഐമാരായ ഗോപകുമാര്‍, രാധാകൃഷ്‌ണന്‍, കോണ്‍സ്‌റ്റബിള്‍ അനന്തകൃഷ്‌ണന്‍,എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Ads by Google
Friday 14 Jun 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW