Friday, June 14, 2019 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.50 AM

മാന്‍ ഓഫ്‌ ദ മാച്ച്‌ അവാര്‍ഡ്‌ ആരാധകന്‌ നല്‍കി വാര്‍ണര്‍

uploads/news/2019/06/314735/s4.jpg

ലോകകപ്പ്‌ ക്രിക്കറ്റില്‍ പാകിസ്‌താനെതിരേയുള്ള മത്സരത്തില്‍ മിന്നുന്ന സെഞ്ചുറിയുമായി ഓസ്‌ട്രേലിയയെ വിജയത്തിലേക്കു നയിച്ച ഡേവിഡ്‌ വാര്‍ണര്‍ തന്റെ മാന്‍ ഓഫ്‌ ദി മാച്ച്‌ അവാര്‍ഡ്‌ കാണികള്‍ക്കിടയിലുള്ള ഒരു യുവ ആരാധകനു നല്‍കി ശ്രദ്ധനേടി.
പന്തുചുരണ്ടല്‍ വിവാദത്തിനു ശേഷം ദേശീയ ടീമിലേക്കുള്ള മടങ്ങിയെത്തിയ വാര്‍ണര്‍ തന്റെ ആദ്യ ശതകമാണ്‌ പാകിസ്‌താനെതിരേ നേടിയത്‌. തിരിച്ച്‌ വന്ന ശേഷം മികച്ച ഫോമിലുള്ള താരം മൂന്ന്‌ അര്‍ധ ശതകങ്ങള്‍ നേടിയെങ്കിലും ശതകം നേടുന്നത്‌ ഇതാദ്യമായിട്ടായിരുന്നു.
കേപ്‌ ടൗണ്‍ വിവാദത്തിനു ശേഷം കാണികളുടെ സമ്മതി നേടിയെടുക്കാനുള്ള തന്ത്രമായാണ്‌ ക്രിക്കറ്റ്‌ നിരൂപകര്‍ വാര്‍ണറിന്റെ ഈ പ്രവൃത്തിയെക്കാണുന്നത്‌. മത്സരശേഷം ഡ്രെസിങ്‌ റൂമിലേക്കു മടങ്ങവെയാണ്‌ സ്‌റ്റാന്‍ഡിലുള്ള ഓസ്‌ട്രേലിയന്‌ ആരാധകന്‌ താരം ഈ സമ്മാനം നല്‍കിയത്‌.

Ads by Google
Friday 14 Jun 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW