Friday, June 14, 2019 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.40 AM

നാലു ദൗത്യങ്ങള്‍ പ്രഖ്യാപിച്ച്‌ ഐ.എസ്‌.ആര്‍.ഒ. , 2022 ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കും

uploads/news/2019/06/314674/d3.jpg

ന്യൂഡല്‍ഹി: സ്വന്തം ബഹിരാകാശനിലയം സ്‌ഥാപിക്കാനും 2022-ലെ സ്വാതന്ത്ര്യദിനത്തില്‍ ബഹിരാകാശത്ത്‌ മനുഷ്യനെ എത്തിക്കുന്നതും ഉള്‍പ്പെടെ നാലു സ്വപ്‌നപദ്ധതികള്‍ പ്രഖ്യാപിച്ച്‌ ഐ.എസ്‌.ആര്‍.ഒ. കേന്ദ്ര ആണവോര്‍ജ, ബഹിരകാശ വകുപ്പ്‌ സഹമന്ത്രി ജിതേന്ദ്ര സിങ്‌, ഐ.എസ്‌.ആര്‍.ഒ. തലവന്‍ കെ. ശിവന്‍ എന്നിവരാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌.
ഗംഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി 2022-ല്‍ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തില്‍ ബഹിരാകാശത്ത്‌ മനുഷ്യനെ എത്തിക്കുമെന്ന്‌ മന്ത്രി ജിതേന്ദ്ര സിങ്‌ പറഞ്ഞു. രണ്ടോ മൂന്നോ ബഹിരാകാശ യാത്രികരായിരിക്കും ദൗത്യത്തില്‍ ഉണ്ടായിരിക്കുക. പതിനായിരം കോടി രൂപയാണു പദ്ധതിക്കു ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിനായി പ്രത്യേക സെല്‍ രൂപീകരിക്കും. ഗംഗന്‍യാന്‍ ദേശീയ ഉപദേശക കൗണ്‍സില്‍ പദ്ധതിക്കുള്ള മേല്‍നോട്ടവും മുന്നൊരുക്കവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 അടുത്ത ജൂലൈ 15-ന്‌ വിക്ഷേപിക്കും. ചന്ദ്രയാന്‍ ഒന്നിന്റെ തുടര്‍ച്ചയായിരിക്കും രണ്ടാം ദൗത്യവും. സെപ്‌റ്റംബറില്‍ ബഹിരാകാശന വാഹനം ചന്ദ്രനിലിറങ്ങുമെന്നും മന്ത്രി പറഞ്ഞു. ശുക്രനെക്കുറിച്ച്‌ പഠിക്കാനുള്ള വീനസ്‌ മിഷന്‍, സൂര്യനെക്കുറിച്ച്‌ പഠിക്കാനുള്ള ഉപഗ്രഹം വിക്ഷേപിക്കുന്ന ആദിത്യ മിഷന്‍ എന്നീ ദൗത്യങ്ങളും വൈകാതെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്‌ഥാപിക്കുമെന്ന്‌ ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്‌തമാക്കി. നമുക്കുമാത്രമായി നിര്‍മിക്കുന്ന ബഹിരാകാശ നിലയമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Friday 14 Jun 2019 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW