Friday, June 14, 2019 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.40 AM

ടെലഗ്രാമില്‍ െസെബര്‍ ആക്രമണം; ഉപയോക്‌താക്കളുടെ വിവരങ്ങള്‍ സുരക്ഷിതം

uploads/news/2019/06/314671/d6.jpg

മുംെബെ: മെസേജിങ്‌ ആപ്ലിക്കേഷനായ ടെലഗ്രാമില്‍ െസെബര്‍ ആക്രമണം. ഇതുമൂലം ടെലിഗ്രാമിന്റെ പ്രവര്‍ത്തനം താളംതെറ്റി. ടെലിഗ്രാം തന്നെയാണ്‌ ഇക്കാര്യം ട്വിറ്റര്‍ വഴി വ്യക്‌തമാക്കിയത്‌. സേവനങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ഡിസ്‌ട്രിബ്യൂട്ടഡ്‌ ഡിനയല്‍ ഓഫ്‌ അറ്റാക്ക്‌ (ഡി.ഡി.ഒ.എസ്‌.) ആണ്‌ ഉണ്ടായിരിക്കുന്നതെന്നും അമേരിക്കയിലും മറ്റ്‌ രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്‌താക്കള്‍ക്കും കണക്ഷന്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായും ടെലഗ്രാം വ്യക്‌തമാക്കി.
സെര്‍വറിലേക്ക്‌ വ്യാജ നിര്‍ദേശങ്ങള്‍ അയക്കുകയും യഥാര്‍ത്ഥ നിര്‍ദേശങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം സെര്‍വറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യുന്ന െസെബര്‍ ആക്രമണമാണ്‌ ഡി.ഡി.ഒ.എസ്‌. ഇതുവഴി സന്ദേശങ്ങള്‍ അയക്കാനും ലോഗിന്‍ ചെയ്യാനും മറ്റുമായി നല്‍കുന്ന നിര്‍ദേശങ്ങള്‍ പ്രവര്‍ത്തിക്കാതെ വരും.
സെര്‍വര്‍ പ്രവര്‍ത്തനം മന്ദഗതിയിലാക്കുക മാത്രമേ ആക്രമണത്തിലൂടെ ഉണ്ടായിട്ടുള്ളൂവെന്നും ഉപയോക്‌താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ടെലഗ്രാം ട്വിറ്റ്‌ ചെയ്‌തു. പ്രശ്‌നം പരിഹരിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ ജനശ്രദ്ധ നേടിയ ആപ്പുകളിലൊന്നാണു ടെലഗ്രാം.

Ads by Google
Friday 14 Jun 2019 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW