Friday, June 14, 2019 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.40 AM

'പ്രവര്‍ത്തിക്കാതിരുന്നവരെ കണ്ടുപിടിക്കും'

uploads/news/2019/06/314670/d5.jpg

റായ്‌ബറേലി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാതിരുന്നവരെ കണ്ടുപിടിക്കുമെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്‌രയുടെ മുന്നറിയിപ്പ്‌.അമ്മയും യു.പി.എ. അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ വിജയിപ്പിച്ച റായ്‌ബറേലിയിലെ വോട്ടര്‍മാര്‍ക്കു നന്ദി പറയാനെത്തിയതായിരുന്നു പ്രിയങ്ക. "പ്രസംഗിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ സംസാരിക്കാന്‍ ആവശ്യമുയര്‍ന്ന നിലയ്‌ക്കു സത്യം തുറന്നുപറയുകയാണ്‌. തെരഞ്ഞെടുപ്പില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക്‌ അതു സ്വയം അറിയാം. അല്ലാത്തവരെ കണ്ടുപിടിക്കും"- പശ്‌ചിമ യു.പിയുടെ സംഘടനാ ചുമതലയുള്ള പ്രിയങ്ക പറഞ്ഞു.സോണിയ റായ്‌ബറേലിയില്‍ ജയിച്ചെങ്കിലും എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം ഉത്തര്‍പ്രദേശിലെ മറ്റെല്ലാ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥികളും പരാജയപ്പെട്ടു. കോണ്‍ഗ്രസ്‌ ദയനീയ തോല്‍വി ആവര്‍ത്തിച്ചതോടെ നടത്തിയ രാജിപ്രഖ്യാപനത്തില്‍നിന്നു രാഹുല്‍ പിന്മാറിയിട്ടില്ല. പകരമെന്ത്‌ എന്ന ചോദ്യത്തിന്‌ ഉത്തരമായിട്ടില്ല.ഫലപ്രഖ്യാപനം വന്നതിനു ശേഷം കഴിഞ്ഞ ബുധനാഴ്‌ചയാണു സോണിയ ആദ്യമായി പൊതുവേദിയിലെത്തിയത്‌. ഭരണം നിലനിര്‍ത്താനായി ബി.ജെ.പി. മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

Ads by Google
Friday 14 Jun 2019 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW