Friday, June 14, 2019 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.39 AM

എന്‍.ഐ.എ. റെയ്‌ഡ്: കോയമ്പത്തൂരില്‍ പിടിയിലായത്‌ ഐ.എസ്‌. തമിഴ്‌നാട്‌ തലവന്‍

കോയമ്പത്തൂര്‍: കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണത്തിന്‌ ഐ.എസ്‌. തയാറെടുക്കുന്നതായ വിവരത്തേത്തുടര്‍ന്ന്‌ കോയമ്പത്തൂരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടത്തിയ റെയ്‌ഡില്‍ പോപ്പുലര്‍ ഫ്രണ്ട്‌, എസ്‌.ഡി.പി.ഐ. സംഘടനകളുടെ ലഘുലേഖകള്‍ പിടിച്ചെടുത്തു. റെയ്‌ഡിനേത്തുടര്‍ന്ന്‌ അറസ്‌റ്റിലായ ഉക്കടം സ്വദേശി മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ (32) തമിഴ്‌നാട്ടിലെ ഐ.എസ്‌. ഘടകത്തിന്റെ തലവനാണെന്ന്‌ എന്‍.ഐ.എ. പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. ശ്രീലങ്കന്‍ ചാവേര്‍ സഹ്‌റാന്‍ ഹാഷിമിന്റെ ഫെയ്‌സ്‌ബുക്ക്‌ സുഹൃത്തുമായിരുന്നു ഇയാള്‍.
കോയമ്പത്തൂരിലെ ഏഴിടത്തു നടന്ന റെയ്‌ഡില്‍ 14 മൊബൈല്‍ ഫോണ്‍, 29 സിം കാര്‍ഡ്‌, 10 പെന്‍ഡ്രൈവ്‌, മൂന്നു ലാപ്‌ടോപ്‌, മെമ്മറി കാര്‍ഡുകള്‍, 300 എയര്‍ഗണ്‍ തിരകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. ചോദ്യംചെയ്യലിനായി നാലുപേരെ കസ്‌റ്റഡിയിലെടുത്തു. "ഖിലാഫ ജിഎഫ്‌എക്‌സ്‌" എന്ന ഫെയ്‌സ്‌ബുക്‌ പേജിലൂടെയാണു മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നതെന്ന്‌ എന്‍.ഐ.എ. ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ യു.എ.പി.എ. പ്രകാരം കേസ്‌ ചുമത്തി.
എന്‍.ഐ.എ. റെയ്‌ഡിന്‌ അനുബന്ധമായി തമിഴ്‌നാട്‌ പോലീസും കോയമ്പത്തൂര്‍ നഗരത്തിലെ മൂന്നിടങ്ങളില്‍ പരിശോധന നടത്തി. തീവ്രവാദബന്ധം സംശയിക്കുന്ന ഷബിയുള്ള, മുഹമ്മദ്‌ ഹുസൈന്‍, ഷാജാഖാന്‍ എന്നിവരുടെ കരിമ്പുകടയിലെയും ഉക്കടത്തെയും അന്‍പുനഗറിലെയും ബന്ധുവീടുകളിലായിരുന്നു പോലീസ്‌ തെരച്ചില്‍. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഐ.എസ്‌. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ കഴിഞ്ഞ 30-നാണ്‌ എന്‍.ഐ.എ. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണമാരംഭിച്ചത്‌.

Ads by Google
Friday 14 Jun 2019 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW