Thursday, June 13, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 05.53 PM

അനുരാഗ കശ്യാപിന്റെ നായകനായി റോഷന്‍ മാത്യൂ ബോളിവുഡിലേക്ക്..

Roshan Mathews, Bollywood

പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തിലെ വില്ലനായി മലയാള സിനിമയിലേക്ക് എത്തിയ യുവതാരമാണ് റോഷന്‍ മാത്യു. പിന്നീട് ആനന്ദം, വിശ്വാസപൂര്‍വ്വം മന്‍സൂര്‍ , കടംകഥ, മാച്ച്‌ബോക്‌സ്, ഒരായിരം കിനാക്കളാല്‍, കൂടെ, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളില്‍ റോഷന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇപ്പോള്‍ ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് റോഷന്‍.

പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെയാണ് റോഷന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഗീതു സംവിധാനം ചെയ്ത മൂത്തോന്‍ എന്ന സിനിമയില്‍ റോഷന്റെ പ്രകടനം അവിശ്വസനീയമായിരുന്നുവെന്നും ഗീതു കുറിപ്പില്‍ പറയുന്നു. മൂത്തോന്‍ എന്ന സിനിമയുടെ സഹരചയിതാവ് കൂടിയാണ് അനുരാഗ് കശ്യപ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW