Thursday, June 13, 2019 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 05.17 PM

ഞാന്‍ രോഗിയല്ല..,പക്ഷെ ജീവിതം നരകതുല്യം: പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി സുനൈന റോഷന്‍

Hrithik Roshan, Sister, Sunaina

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷനെ കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. സുനൈന ബൈപ്പോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകള്‍ തെറ്റാണെന്നു ഇപ്പോള്‍ സുനൈന തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

'' ഞാന്‍ ഒരു രോഗത്തിന് അടിമയല്ല. എനിക്ക് ബൈപ്പോളാര്‍ ഡിസോഡറില്ല. ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലുമല്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഞാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്പൂരിലുള്ള ഗോള്‍ഫ് ക്ലബിലായിരുന്നു. അച്ഛന്റെ വീട്ടില്‍ എത്തിയപ്പോളാണ് ഈ കാര്യങ്ങളെല്ലാം അറിയുന്നത്. മുന്‍പ് മദ്യപാനത്തില്‍ നിന്നും മോചനം ലഭിക്കുവാന്‍ ഞാന്‍ ചികിത്സ നേടിയിരുന്നു. ലണ്ടനിലായിരുന്നു ഞാന്‍. അതെല്ലാം ഇപ്പോള്‍ ശരിയായി.

ആ സമയമാണ് അച്ഛന് അര്‍ബുദമാണെന്ന് ഞാന്‍ അറിയുന്നത്. ഈ വാര്‍ത്തകളെല്ലാം പ്രചരിച്ചപ്പോള്‍ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. കുറച്ച് പ്രശ്‌നങ്ങളുണ്ട്. അതൊന്നും തുറന്നു പറയാന്‍ സാധിക്കില്ല. ഒരു പ്രശ്‌നവും എന്റെ കുടുംബത്തെ ബാധിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയാണ്.'' സുനൈന പറഞ്ഞു.

Ads by Google
Thursday 13 Jun 2019 05.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW