Thursday, June 13, 2019 Last Updated 11 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 04.19 PM

ക്ഷേത്രങ്ങളിലെത്തുമ്പോള്‍

uploads/news/2019/06/314627/joythi130619a.jpg

ഭക്തര്‍ പല പേരുകളിലും ആരാധിക്കുന്നുണ്ടെങ്കിലും ദൈവം ഒന്നുമാത്രമേ ഉള്ളൂ. ''ഏകദൈവം'' എന്ന് വേദങ്ങള്‍ തന്നെ പറയുന്നു.

ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുവാനായി ഗോപുര വാതിലിന്നരികില്‍ എത്തിയാല്‍ സ്വീകരിക്കുവാനും, നേര്‍വഴിക്ക് നയിക്കുവാനുമായി ദ്വാരപാലകരുണ്ട്. ആ ചൂണ്ടു വിരലിലേക്ക് ഒന്നു സൂക്ഷിച്ചുനോക്കുക. ചൂണ്ടുവിരല്‍ ചൂണ്ടി- ഒന്നേ ഒന്ന് എന്ന സംജ്ഞ നല്‍കുന്നു.

പലരും ചോദിക്കുന്ന ഒരു സംശയമുണ്ട്. ക്ഷേത്രങ്ങളിലെ ദ്വാരപാലകരെ വന്ദിക്കണമോ? അവര്‍ പടിക്കല്‍ കാത്തുനില്‍ക്കുന്ന ''വാച്ച്മാന്‍''മാര്‍ക്ക് തുല്ല്യരല്ലേ എന്ന്.

ദൈവത്തെയും-അവര്‍ വാണരുളും ക്ഷേത്രത്തെയും ഭക്തരേയും കാത്തുരക്ഷിക്കുന്നവരാണ് ദ്വാരപാലകര്‍. ആരേയും വന്ദിക്കുന്നതില്‍ അവര്‍ സല്‍പ്രവര്‍ത്തകരാണെങ്കില്‍ വന്ദിക്കുന്നതില്‍ തെറ്റില്ല. ക്ഷേത്രങ്ങളില്‍ മൂലസ്ഥാനത്ത് വാണരുളുന്ന ദേവീ-ദേവന്മാരെത്തന്നെയാണ് ആദ്യമായി വന്ദിക്കേണ്ടത്. ഗണപതി മുതലായ മറ്റ് ഉപദേവതകളേയും വന്ദിക്കുവാന്‍ മറക്കരുത്.

നവഗ്രഹ സന്നിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവിടെയും അവസാനമായി പ്രാര്‍ത്ഥിക്കുവാന്‍ മറക്കരുത്. മനഃപ്പാഠമാക്കി വച്ചിരിക്കുന്ന നവഗ്രഹ സ്‌തോത്രങ്ങള്‍ ഇവിടെ മനസ്സില്‍ ജപിക്കുകയും ആവാം; മറ്റ് ഭക്തര്‍ക്ക് ശല്യമില്ലാതെ മൗനമായി.

സാഷ്ടാംഗ നമസ്‌ക്കാരം പ്രധാന ദേവന്റെ സന്നിധാനത്തിന് മുന്നില്‍ കൊടിമരത്തിന് താഴെയായി മാത്രമേ ആകാവൂ. അഷ്ടാംഗ നമസ്‌ക്കാരം എന്നാണ് ശരിയായ പ്രയോഗം. (രണ്ടുകാല്‍കള്‍; രണ്ടു കൈകള്‍; രണ്ട് കാതുകള്‍; നെറ്റി, മാറിടം= എട്ട് അംഗങ്ങള്‍) ഭൂമിയില്‍ സ്പര്‍ശിച്ചുവേണം ഈ അഷ്ടാംഗ നമസ്‌ക്കാരം. എന്നാല്‍ സ്ത്രീകളുടേത് പഞ്ചേന്ദ്രിയ നമസ്‌ക്കാരമാണ്. സ്ത്രീകളുടെ മാറിടം ഭൂമിയില്‍ പതിയുവാന്‍ പാടില്ല എന്നാണ് ശാസ്ത്രവിധി.

നമസ്‌ക്കാരത്തിന്റെ വിധിമുറകള്‍ 3, 5, 7, 9, 21, 101 എന്നീ പ്രാവശ്യത്തില്‍ ആയിരിക്കുന്നതാണ് ഉത്തമം. ആരോഗ്യവും മറ്റ് ഭക്തരുടെ സൗകര്യവും പ്രത്യേകം ശ്രദ്ധേയമാണ്. ഒറ്റ നമസ്‌ക്കാരം ''ശ്രീ'' കരമല്ല.
ശ്രീകോവിലിനകത്ത് അഭിഷേകം, നിവേദ്യം എന്നീ പ്രധാന വഴിപാടുകള്‍ നടക്കുമ്പോള്‍ ശ്രീകോവിലിനെ പ്രദക്ഷിണം വയ്ക്കുകയോ, നമസ്‌ക്കരിക്കുകയോ ചെയ്യരുത്. ക്ഷേത്രങ്ങള്‍ക്ക് അകത്തേക്ക് വലതുകാല്‍ എടുത്തുവച്ച് പ്രവേശിക്കുമ്പോള്‍ മറക്കാതെ ഓര്‍ക്കുക; ''ഏകം ഏവഃ അദ്വിതീയാ ബ്രഹ്മം.''

സമ്പാ: ഗായത്രീ ഗണേശ്,
മൊ: 9446630412

Ads by Google
Thursday 13 Jun 2019 04.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW