Thursday, June 13, 2019 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 04.04 PM

'ആ വിഷത്തിന്റെ പരിപാടിയില്‍ പങ്കെടുക്കരുത്' പി.സിജോര്‍ജിന്റെ പരിപാടി ബഹിഷ്‌കരിക്കണമെന്ന് ആസിഫ് അലിയോട് ആരാധകര്‍

PC George , Asif ali , Facebook page

കോഴിക്കോട്: നടന്‍ ആസിഫ് അലിയോട് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഫേയ്‌സ്ബുക്കില്‍ ആരാധകരുടെ ആവശ്യം. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും എം.എല്‍.എ എക്‌സലേഷ്യ അവാര്‍ഡില്‍ മുഖ്യ അതിഥിയായെത്തുന്നത് ആസിഫ് അലിയാണ്.

'പ്രിയപ്പെട്ട ആസിഫ്, ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്നു വിളിച്ച ആളാണ് പി.സി. ദയവ് ചെയ്ത് അയാളുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.' എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 'ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്ന് വിളിച്ച പൂഞ്ഞാര്‍ കോളാമ്പിയുടെ പരുപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുക. എന്നാണു മറ്റൊരാളുടെ കമന്റ്. 'ആസിഫ്, താങ്കള്‍ ആ 'വിഷത്തിന്റെ' പരിപാടിയില്‍ പങ്കെടുക്കരുത്' തുടങ്ങിയ നിരവധി കമന്റുകളാണ് ആസിഫിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ എല്ലാ ചിത്രങ്ങള്‍ക്കും താഴെ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം പൂഞ്ഞാറിലെ പരിപാടി മണ്ഡലത്തിലെ ഒരു കൂട്ടമാളുകള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ അധ്യക്ഷന്‍ പി.സി ജോര്‍ജും വിശിഷ്ടാതിഥി ആസിഫും ആണ്.

മുസ്ലീം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്നു പറയുന്ന പി.സി.ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. മുസ്ലീംങ്ങളെ തീവ്രവാദിയായി ചിത്രീകരിച്ച എം.എല്‍.എയെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐയും രംഗത്തെത്തിയിരുന്നു.

സംഭവം വിവാദമായതോടെ മുസ്ലീംങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ജോര്‍ജ് മാപ്പ് പറയുകയും ചെയ്തിരുന്നു. ജനപ്രിതിനിധിയായ കാലം മുതല്‍ താന്‍ എല്ലാ മത വിഭാഗങ്ങള്‍ക്ക് വേണ്ടിയും പ്രത്യേകിച്ച് മുസ്ലീം വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍ എന്നും രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നു വെന്നും ജോര്‍ജ് ഖേദ പ്രകടനത്തില്‍ പറയുന്നു.

ഒരു ടെലിഫോണ്‍ സംഭാഷത്തിനിടെയായിരുന്നു പി.സി.ജോര്‍ജ് മുസ്ലീങ്ങളെ വിമര്‍ശിച്ച് സംസാരിച്ചത്. ഓസ്‌ട്രേലിയയില്‍ നിന്നാണെന്നു പറഞ്ഞു വിളിക്കുന്ന ഒരു വ്യക്തിയും പി.സി ജോര്‍ജുമാണ് സംഭാഷണത്തിലുള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW