Thursday, June 13, 2019 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 02.58 PM

സ്വാദിഷ്ഠമായ പൈനാപ്പിള്‍ കിച്ചടി തയാറാക്കാം

uploads/news/2019/06/314607/Redcokry130619.jpg

നാടന്‍ രീതിയില്‍ പൈനാപ്പിള്‍ കിച്ചടി തയാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍


കൈതച്ചക്ക തൊലി കളഞ്ഞത് 1/4 ഭാഗം
പച്ചമുളക് - 3 എണ്ണം

തേങ്ങ ചിരകിയത് - 1/2 കപ്പ്
ജീരകം - ഒരു നുള്ള്

ചുവന്ന ഉള്ളി - 4 എണ്ണം
തൈര് - 1/2 കപ്പ്

വറ്റല്‍ മുളക് - 2 എണ്ണം
കടുക്- 2 നുളള്
കറിവേപ്പില - 2 തണ്ട്

തയാറാക്കുന്ന വിധം


പൈനാപ്പിള്‍ കൊത്തിയരിഞ്ഞ് എടുക്കുക. പച്ചമുളകും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കൊത്തിയരിഞ്ഞുവച്ച പൈനാപ്പിള്‍ വേവിക്കുക.

തേങ്ങ, ജീരകം മൂന്ന് ചുവന്ന ഉള്ളി എന്നിവ അരച്ച് ആ അരപ്പുകൂടി ചേര്‍ക്കുക.

തിളച്ചു വാങ്ങിയതിനുശേഷം തൈര് ചേര്‍ക്കാം. വറ്റല്‍ മുളകും ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് കടുക് വറുത്ത് ചേര്‍ത്ത് ശേഷം വിളമ്പാം.

ശോഭന ഇ. പി

Ads by Google
Thursday 13 Jun 2019 02.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW