Friday, June 21, 2019 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 08.21 AM

'തീയേറ്ററുകാരന്‍ ഇമ്മാതിരി നെറികേടു കാണിയ്ക്കുമ്പോള്‍ വിനായകനെപ്പോലെയുള്ളവരെ വച്ച് ഇനി ഒരു പരീക്ഷണത്തിനും മുതിരില്ല'; വൈറലായി യുവതിയുടെ കുറിപ്പ്

face book post

വിനായകന്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് 'തൊട്ടപ്പന്‍'. പ്രേക്ഷക നിരൂപക പ്രശംസ നേടി ചിത്രം മുന്നേറുകയാണ്. എന്നാല്‍ പല തിയേറ്ററുകളിലും ആളുകള്‍ എത്തുമ്പോള്‍ അവര്‍ക്ക് മനപൂര്‍വ്വം ടിക്കറ്റ് കൊടുക്കാത്ത അവസ്ഥയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമല എന്ന സ്ത്രീ. തൊട്ടപ്പന്‍ കാണാനെത്തിയ തങ്ങളെ മറ്റ് ചിത്രങ്ങള്‍ക്ക് കയറാന്‍ തിയേറ്റര്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചെന്ന് കമല പറയുന്നു. മാത്രമല്ല ആളില്ലെന്ന് കളവ് പറഞ്ഞ് തൊട്ടപ്പന്‍ പ്രദര്‍ശനം തിയേറ്ററുകള്‍ നിര്‍ത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു.

കമലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കൂട്ടുകാരേ....

വിനായകന്‍ അനൗണ്‍സ്‌മെന്റുകളില്ലാതെ ബാന്‍ഡ് ചെയ്യപ്പെടുന്നു എന്ന് സംശയിയ്ക്കുന്ന സാഹചര്യം
ഇന്ന് എനിക്ക് ഉണ്ടായി

പത്തനംതിട്ട ജില്ലയിലെ ഐശ്വര്യാ തീയേറ്ററിന്റെ ( ട്രിനിറ്റി )ജീവനക്കാരുടെ (ഉടമയുടെയും ) വൃത്തികെട്ട സവര്‍ണ്ണ മനോഭാവത്തിന്റെ നേര്‍ക്കാഴ്ച്ച

ഞായറാഴ്ച ഞാനും, കുടുംബവും തൊട്ടപ്പന്‍ കാണാന്‍ online ബുക്ക് ചെയ്യുന്നു
സാധാരണ ഒരു സിനിമ ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ 5 മിനിറ്റിനുള്ളില്‍ റിസീവിഡ് മെസ്സേജ് വരും
ഇത്തവണ അതുണ്ടായില്ല
Net Problem എന്നേ കരുതിയുള്ളൂ

ഇന്ന് ഞങ്ങള്‍ വീണ്ടും തിയേറ്ററിലേക്ക് 2.15 ന്റെ ഷോ കാണാന്‍
അവിടെ ചെന്നപ്പോള്‍
കളം വ്യക്തം ആളില്ലാന്ന് കാരണം പറഞ്ഞ് തൊട്ടപ്പന്‍ കാണാന്‍ ചെല്ലുന്നവരെ മറ്റു സിനിമയ്ക്ക് കയറ്റുന്നു
ടിക്കറ്റിന് നിന്ന എന്നോട് വൈറസ്, ചില്‍ഡ്രന്‍സ്, തമാശ ഇതില്‍ ഏതാ കാണണ്ടേന്ന്
തൊട്ടപ്പന്‍ മതീന്ന് പറഞ്ഞപ്പോള്‍ അതിന് ആളില്ലാന്ന്
തൊട്ടപ്പിനിലെങ്കില്‍ സിനിമ കാണുന്നില്ലാന്ന് പറഞ്ഞ് ഞങ്ങളിറങ്ങി
ഏകദേശം കാര്യം പിടികിട്ടി കാണുമല്ലോ..??

നിന്റെ സിനിമ കാണൂല്ലാന്ന് പറഞ്ഞപ്പോള്‍ അത് സാദാ പ്രേക്ഷകന്‍ന്ന് കരുതിയ
നമുക്ക് തെറ്റി
തിയേറ്ററിലിരിയ്ക്കുന്ന പുന്നാര മക്കളും, അതിന് മുകളിലിരിയ്ക്കുന്ന തൊട്ടപ്പന്‍മാരുടെയും കളിയുണ്ടിതിലെന്ന് മനസ്സിലായോ..??
മറ്റ് സമുദായത്തിലുള്ള
ഇതിന്റെ അണിയറ പ്രവര്‍ത്തകരെയും ഈ പ്രതിസന്ധി ബാധിയ്ക്കുമെന്ന് അറിയാഞ്ഞല്ല
'മകന്‍ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാ മതീന്നുള്ള പുഴുങ്ങിയ ന്യായം കൊണ്ടാണ്

ദളിതനായ വിനയകനെ വച്ച് ഇനി ഒരു പടം ചെയ്താല്‍ സിനിമയെ മൊത്തത്തില്‍ ബാധിയ്ക്കുമെന്ന് ധാരണ പരത്താനും ഇതുപകരിയ്ക്കുമല്ലോ..
തീയേറ്ററുകാരന്‍ ഇമ്മാതിരി നെറികേടു കാണിയ്ക്കുമ്പോള്‍ വിനായകനെപ്പോലെയുള്ളവരെ വച്ച് ഇനി ഒരു പരീക്ഷണത്തിനും മുതിരില്ല
സംഗതികളുടെ പോക്ക് മനസ്സിലായല്ലോ
പത്തനംതിട്ടേലെ അവസ്ഥ ഇതാ
മറ്റുള്ള ജില്ലകളിലെന്താണോ ആവോ...?????'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW