Sunday, June 23, 2019 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.44 AM

ആരോഗ്യ കേരളത്തില്‍ 10 ഒഴിവ്‌

പത്തനംതിട്ട ജില്ലയില്‍ ആരോഗ്യകേരളം പദ്ധതിയില്‍ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുണ്ട്‌. കരാര്‍ നിയമനമാണ്‌.
ലാബ്‌ ടെക്‌നീഷ്യന്‍: ഒഴിവ്‌ 4. യോഗ്യത: സയന്‍സ്‌ വിഷയത്തില്‍ പ്ലസ്‌ ടു. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍നിന്നുള്ള ബി.എസ്‌.സി-എം.എല്‍.ടി അല്ലെങ്കില്‍ ഡയറക്‌ടര്‍ ഓഫ്‌ മെഡിക്കല്‍ എജുക്കേഷന്‍ അംഗീകരിച്ച ഡി.എം.എല്‍.ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളയുടെ രജിസ്‌ട്രേഷന്‍. ഉയര്‍ന്ന പ്രായം 40 വയസ്‌. ശമ്പളം: 14000 രൂപ.
ഫാര്‍മസിസ്‌റ്റ്: ഒഴിവ്‌ 3. യോഗ്യത: സയന്‍സ്‌ വിഷയത്തില്‍ പ്ലസ്‌ ടു, ഡി.ഫാം/ബി.ഫാം, കേരള സ്‌റ്റേറ്റ്‌ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ശമ്പളം: 14000 രൂപ.
അസിസ്‌റ്റന്റ്‌ ക്വാളിറ്റി അഷുറന്‍സ്‌ ഓഫീസര്‍: ഒഴിവ്‌: 1. യോഗ്യത: എം.എച്ച്‌.എ/എം.എസ്‌.സി. (ഹോസ്‌പിറ്റല്‍ അഡ്‌മിനിിസ്‌ട്രേഷന്‍), രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 25000 രൂപ.
ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റ്: ഒഴിവ്‌ 2. യോഗ്യത: ബി.എസ്‌.സി. (സൈക്കോളജി), മൂന്നുവര്‍ഷത്തെ പരിചയം. ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍, ശമ്പളം: 20000 രൂപ.
പ്രായം: എല്ലാ തസ്‌തികയിലും 40 വയസാണ്‌ ഉയര്‍ന്ന പ്രായപരിധി. 2019 ഏപ്രില്‍ ഒന്ന്‌ അടിസ്‌ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുക.
വിശദവിവരങ്ങളും അപേക്ഷാഫോമും www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അടങ്ങുന്ന അപേക്ഷ District Program Manager, ArogyakeralamNational Health Mission, First Floor Mampra HeightsII, Near District Cooperative Bank, Pathanamthitta 689645. ഗ്ഗ: 04682325544 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 15.

Ads by Google
Thursday 13 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW