Friday, June 21, 2019 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.30 AM

വാദ്യവിസ്‌മയത്തിന്‌ കൊട്ടിക്കലാശം , അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു

uploads/news/2019/06/314446/k2.jpg

കൊച്ചി/തൃശൂര്‍ : പഞ്ചവാദ്യകുലപതിയും തിമില വിദ്വാനുമായ അന്നമനട പരമേശ്വരമാരാര്‍ (67) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നോടെയായിരുന്നു അന്ത്യം. 15-നു പിറന്നാള്‍ ആഘോഷിക്കാനിരിക്കേയാണ്‌ ആരാധകരെ കണ്ണീരിലാഴ്‌ത്തിയ വിയോഗം. പ്രമേഹബാധിതനായിരുന്ന അദ്ദേഹം കരള്‍, വൃക്കരോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു. മൃതദേഹം െവെകിട്ട്‌ ആറരയോടെ തൃശൂര്‍ കൊടകരയിലെ വസതിയിലേക്കു കൊണ്ടുപോയി. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിനു പാമ്പാടി ഐവര്‍മഠത്തില്‍.
പരമേശ്വരമാരാര്‍ 14 വര്‍ഷം തൃശൂര്‍ പൂരം മഠത്തില്‍വരവിന്റെ മേളപ്രമാണിയായിരുന്നു. തിമിലയില്‍ അദ്ദേഹം താളമിടുന്നതോടെയാണു തിരുവമ്പാടിയുടെ പഞ്ചവാദ്യം ആരംഭിച്ചിരുന്നത്‌. 45 വര്‍ഷം തൃശൂര്‍ പൂരത്തിനു മേളമൊരുക്കിയ പരമേശ്വരമാരാര്‍ക്കു ലക്ഷക്കണക്കിന്‌ ആരാധകരും വന്‍ശിഷ്യഗണവുമുണ്ട്‌.
അനാരോഗ്യത്തേത്തുടര്‍ന്ന്‌ മൂന്നുവര്‍ഷമായി തൃശൂര്‍ പൂരത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഒട്ടേറെ വിദേശരാജ്യങ്ങളില്‍ പഞ്ചവാദ്യസംഘവുമായി പര്യടനം നടത്തി. കൊടകര പൂനിലാര്‍കാവ്‌ ക്ഷേത്രത്തിനടുത്താണ്‌ 28 വര്‍ഷമായി താമസം. ഭാര്യ: കൊടകര കാവില്‍മാരാത്ത്‌ ശാന്ത മാരസ്യാര്‍. മക്കള്‍: കലാമണ്ഡലം ഹരീഷ്‌, കല, ധന്യ. മരുമക്കള്‍: നന്ദിനി വര്‍മ (തായമ്പക കലാകാരി), സുനില്‍.

Ads by Google
Thursday 13 Jun 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW