Friday, June 21, 2019 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.30 AM

തോമസ്‌ ചാണ്ടിയുടെ നിയമലംഘനങ്ങള്‍ സാധുവാക്കി സര്‍ക്കാര്‍ സഹായം

uploads/news/2019/06/314444/k7.jpg

ആലപ്പുഴ: മുന്‍മന്ത്രി തോമസ്‌ ചാണ്ടിയുടെ ലേക്ക്‌ പാലസ്‌ റിസോര്‍ട്ടിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭയുടെ നടപടികള്‍ അട്ടിമറിച്ചു. അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നു കാട്ടി ദക്ഷിണമേഖലാ നഗരകാര്യ ജോയിന്റ്‌ ഡയറക്‌ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചോതോടെയാണിത്‌.
നഗരസഭ നടത്തിയ നിരീക്ഷണം പുനഃപരിശോധിക്കണമെന്നും അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ക്രമവത്‌ക്കരിക്കാന്‍ അപേക്ഷകന്‍ നല്‍കിയ നിവേദനത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്നുമുള്ള നിര്‍ദേശം നഗരസഭയ്‌ക്ക്‌ ലഭിച്ചു. വാര്‍ഷിക വസ്‌തുനികുതി നിലവിലുള്ള ചട്ടങ്ങള്‍ക്കു വിധേയമായി മാത്രം ഈടാക്കിയില്‍ മതിയെന്നും വാട്ടര്‍ വേള്‍ഡ്‌ ടൂറിസം കമ്പനിയുടെ പേരിലുള്ള ലേക്ക്‌ പാലസ്‌ റിസോര്‍ട്ടിന്റെ മുന്‍സിപ്പല്‍ ലൈസന്‍സ്‌ പുതുക്കി നല്‍കുന്നതിനുള്ള നടപടി വേണമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ നഗരസഭയോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌.
മേയ്‌ 31 ന്‌ വിരമിക്കുന്ന ഉദ്യോഗസ്‌ഥന്‍ 29 നു റിസോര്‍ട്ടിലെത്തി പരിശോധന നടത്തി 30 നാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. തോമസ്‌ ചാണ്ടിയെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ്‌ ഇതെന്ന്‌ ആരോപിച്ച്‌ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌ രംഗത്തെത്തി.
ലേക്ക്‌ പാലസിലെ ഏതാനും കെട്ടിടങ്ങള്‍ അനധികൃതമായാണു നിര്‍മിച്ചിരിക്കുന്നതെന്നു നഗരസഭാ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തിയിരുന്നു. 22 കെട്ടിടങ്ങള്‍ അനധികൃതമെന്നാണ്‌ ആദ്യം കണ്ടെത്തിയത്‌. പിന്നീട്‌ നടന്ന ഹിയറിങ്ങില്‍ കമ്പനി അധികൃതര്‍ രേഖകള്‍ ഹാജരാക്കിതോടെ ഏഴെണ്ണെത്തിന്റെ അയോഗ്യത നീക്കുകയും 16 കെട്ടിടങ്ങള്‍ക്ക്‌ ആവശ്യമായ രേഖകളില്ലാത്തതിനാല്‍ നികുതിയടയ്‌ക്കണമെന്നു നിര്‍ദ്ദേശിക്കുകയുമായിരുന്നു.
കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി പിഴയീടാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇതിനെതിരേ തോമസ്‌ ചാണ്ടി കോടതിയെ സമീപിച്ചു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഇന്നലെ ഹൈക്കോടതിയില്‍ നിന്നും നഗരസഭയ്‌ക്കെതിരായ കേസ്‌ തോമസ്‌ ചാണ്ടി പിന്‍വലിച്ചു.
കൊല്ലം നഗരകാര്യ ജോയിന്റ്‌ ഡയറക്‌ടര്‍ റിസോര്‍ട്ട്‌ സന്ദര്‍ശിച്ച്‌, അനധികൃതമെന്നു നഗരസഭ പറയുന്ന 16 കെട്ടിടങ്ങളില്‍ മൂന്നു കെട്ടിടങ്ങള്‍ക്ക്‌ മാത്രമേ അപാകതയുള്ളൂവെന്നു കണ്ടെത്തിയതായാണു റിപ്പോര്‍ട്ട്‌.
നഗരസഭയുടെ നടപടികളെ പൂര്‍ണമായും അട്ടിമറിക്കുന്ന റിപ്പോര്‍ട്ടാണിത്‌. ഈ ഉദ്യോഗസ്‌ഥര്‍ ലേക്ക്‌ പാലസ്‌ സന്ദര്‍ശിച്ചത്‌ മുന്‍സിപ്പല്‍ ചെയര്‍മാനോ ഉദ്യോഗസ്‌ഥരോ അറിഞ്ഞിട്ടില്ലെന്നും പരാതി ഉയര്‍ന്നു. രഹസ്യമായി നടത്തിയ സന്ദര്‍ശനവും പരിശോധനയും ദുരൂഹമാണെന്നാണ്‌ ആക്ഷേപം.
ലേക്ക്‌ പാലസിനെതിരായ നിയമനടപടി അവസാനിപ്പിക്കേണ്ടി വരുന്നതുവഴി 2.71 കോടി രൂപയുടെ നഷ്‌ടമാണ്‌ ആലപ്പുഴ നഗരസഭയ്‌ക്ക്‌ ഉണ്ടാകുന്നത്‌.

Ads by Google
Thursday 13 Jun 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW