Thursday, June 13, 2019 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.30 AM

കാര്‍ട്ടൂണിനെതിരേ കത്തോലിക്കാസഭ; സര്‍ക്കാര്‍ പുരസ്‌കാരം പിന്‍വലിക്കും

uploads/news/2019/06/314441/k4.jpg

തൃശൂര്‍ : പീഡനക്കേസില്‍ പ്രതിയായ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ പരിഹസിക്കുന്ന കാര്‍ട്ടൂണിന്‌ കേരളാ ലളിതകലാ അക്കാഡമി പുരസ്‌കാരം നല്‍കിയതിനെച്ചൊല്ലി സര്‍ക്കാരിനെതിരേ കത്തോലിക്കാസഭ രംഗത്ത്‌. സഭയുടെ പ്രതിഷേധത്തേത്തുടര്‍ന്ന്‌ പുരസ്‌കാരം പിന്‍വലിക്കാന്‍ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ നിര്‍ദേശിച്ചു.
മതചിഹ്‌നങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന്‌ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍, മന്ത്രി ബാലന്‍ അക്കാഡമി ഭാരവാഹികളോടു വിശദീകരണം തേടി. കത്തോലിക്കാസഭയും കേരള മെത്രാന്‍ സമിതി(കെ.സി.ബി.സി)യും ശക്‌തമായി പ്രതിഷേധിച്ചതോടെ പുരസ്‌കാരം പിന്‍വലിക്കാനും മന്ത്രി നിര്‍ദേശിച്ചു. എന്നാല്‍, പുരസ്‌കാരം തിരിച്ചുവാങ്ങുന്ന കാര്യത്തില്‍ എല്ലാവശവും പരിശോധിച്ചേ തീരുമാനമെടുക്കൂവെന്ന്‌ അക്കാഡമി ചെയര്‍മാന്‍ നേമം പുഷ്‌പരാജും സെക്രട്ടറി പൊന്ന്യം ചന്ദ്രനും അറിയിച്ചു.
പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തതു പ്രഗത്ഭര്‍ ഉള്‍പ്പെട്ട ജൂറിയാണെന്നും അതില്‍ അക്കാഡമിക്കു പങ്കില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കാര്‍ട്ടൂണിസ്‌റ്റ്‌ സുകുമാര്‍, പി.വി. കൃഷ്‌ണന്‍, മധു ഓമല്ലൂര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ജൂറിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ അക്കാഡമി ഭരണസമിതിക്ക്‌ അധികാരമില്ല. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ വിദഗ്‌ധസമിതിയെ നിയോഗിച്ച്‌ കാര്‍ട്ടൂണ്‍ ഒരിക്കല്‍ക്കൂടി പരിശോധിക്കുമെന്നും ഭരണസമിതി വ്യക്‌തമാക്കി.
മതപ്രതീകങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണിനു പുരസ്‌കാരം നല്‍കിയ അക്കാഡമി ഭാരവാഹികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിഷേധക്കൂട്ടായ്‌മകള്‍ സംഘടിപ്പിക്കാന്‍ കത്തോലിക്ക അല്‍മായ നേതൃയോഗം തീരുമാനിച്ചു.
കാര്‍ട്ടൂണില്‍ കുരിശിനെ നിന്ദിച്ചതു മതസ്വാതന്ത്ര്യത്തിനെതിരായ ക്രിമിനല്‍ കുറ്റമാണെന്നും നേതൃയോഗം ചൂണ്ടിക്കാട്ടി. കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ സ്‌കൂള്‍ മാസികയായ "വിദ്യാഭ്യാസകൈരളി"യില്‍ സഭയെ അവഹേളിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു.

Ads by Google
Thursday 13 Jun 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW