Tuesday, June 18, 2019 Last Updated 9 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.30 AM

പോലീസിനെ കണ്ടു ഭയന്നോടിയ വിദ്യാര്‍ഥി കമ്പിവേലിയില്‍നിന്നു ഷോക്കേറ്റ്‌ മരിച്ചു

uploads/news/2019/06/314440/k3.jpg

പത്തനാപുരം(കൊല്ലം): പോലീസിനെ കണ്ടു ഭയന്നോടിയ ബിരുദ വിദ്യാര്‍ഥി വനംവകുപ്പു ഭൂമിയില്‍ വ്യക്‌തി സ്‌ഥാപിച്ചിരുന്ന കമ്പിവേലിയില്‍നിന്ന്‌ ഷോക്കേറ്റ്‌ മരിച്ചു. പത്തനാപുരം മാങ്കോട്‌ പാടം ആഷിഖ്‌ മന്‍സിലില്‍ സുലൈമാന്റെ മകന്‍ ആഷിഖ്‌(19) ആണ്‌ മരിച്ചത്‌.
ആഷിഖിന്റെ സുഹൃത്ത്‌ പാടം വണ്ടനിയില്‍ തെക്കേക്കര വീട്ടില്‍ ജോമോന്‍ (19) ഷോക്കേറ്റ്‌ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്‌. ചൊവ്വാഴ്‌ച രാത്രി 12-നായിരുന്നു സംഭവം. പാടം ജങ്‌ഷനിലെ വെയ്‌റ്റിങ്‌ ഷെഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാരംസ്‌ കളിക്കുകയായിരുന്ന ആഷിഖ്‌, പോലീസ്‌ ജീപ്പ്‌ വരുന്നതു കണ്ടു മറ്റുള്ളവര്‍ക്കൊപ്പം ഓടുകയായിരുന്നു. വന്യമൃഗങ്ങളില്‍നിന്നു കൃഷി സംരക്ഷിക്കാനായി പ്രദേശവാസിയായ പാറയില്‍ മുരളി സ്‌ഥാപിച്ചിരുന്ന, വൈദ്യുതി കടത്തിവിട്ട കമ്പി വേലിയില്‍ കുടുങ്ങിയാണു ആഷിഖിനു ഷോക്കേറ്റത്‌. ശബ്‌ദം കേട്ട്‌ ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സമീപ പ്രദേശമായ മാങ്കോട്ട്‌ സ്‌കൂള്‍ മൈതാനിയില്‍ ഫുട്‌ബോള്‍ കളിയെ ചൊല്ലി എ.ഐ.എസ്‌.എഫ്‌-എസ്‌.ഡി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടാവുകയും പത്തോളം പേര്‍ക്കെതിരെ പോലീസ്‌ കേസെടുക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി നൈറ്റ്‌ പട്രോളിങ്‌ നടത്തിയ പോലീസിനെ കണ്ടാണ്‌ ആഷിഖും സുഹൃത്തുക്കളും ഭയന്നോടിയത്‌. ഷീനയാണ്‌ ആഷിഖിന്റെ അമ്മ. സഹോദരി: ആഷിന. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസറ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. കമ്പിവേലിയില്‍ അനധികൃതമായി വൈദ്യുതി കടത്തിവിട്ട മുരളിക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കു പത്തനാപുരം പോലീസ്‌ കേസെടുത്തു.
വനംവകുപ്പു ഭൂമിയില്‍ അനധികൃതമായി വൈദ്യുത വേലി സ്‌ഥാപിച്ചതിനു വനംവകുപ്പും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുളള വൈദ്യുതി ദുരുപയോഗം ചെയ്‌തതിനു കെ.എസ്‌.ഇ.ബിയും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്‌. പത്തനാപുരം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു കോടതിയില്‍ ഹാജരാക്കിയ മുരളിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Thursday 13 Jun 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW