Friday, June 21, 2019 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 08.48 PM

നിപ്പ ബാധിതനായ യുവാവിന്റെ നിലയില്‍ പുരോഗതി: ഐസോലേഷന്‍ വാര്‍ഡില്‍ ആറു പേര്‍ കൂടി

Nipah Virus, Patient, Condition

കൊച്ചി: നിപ്പ വൈറസ് ബാധിതനായ യുവാവിന്റെ നിലയില്‍ പുരോഗതി. യുവാവിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ ആറു പേരാണ് കഴിഞ്ഞു വരുന്നത്. ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് രണ്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

അതേസമയം നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 330 ആയി. നിപ്പ സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. എന്നാല്‍ ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഇവരില്‍ 33 പേരുടെ നിരീക്ഷണ കാലാവധി വ്യാഴാഴ്ചയോടെ അവസാനിക്കും. ഏറ്റവും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഒമ്പതു പേരുടെ രക്തസാമ്പിള്‍ പരിശോധിച്ചുവെങ്കിലും ഫലം നെഗറ്റീവാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW