Saturday, June 29, 2019 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 08.28 PM

ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് ഛേദിക്കണമെന്ന് മധ്യപ്രദേശ് മന്ത്രി

MP Minister, Chopping, Limbs

ഭോപ്പാല്‍: ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ഛേദിക്കണമെന്ന് ശബ്ദമുയര്‍ത്തി മധ്യപ്രദേശ് മന്ത്രി. മധ്യപ്രദേശിലെ വനിതാ- ശിശു ക്ഷേമ മന്ത്രി ഇമര്‍മതി ദേവിയാണ് ശബ്ദം കടുപ്പിച്ച് പൊതുമധ്യത്തിലെത്തിയത്. മധ്യപ്രദേശില്‍ കമലനാഗറില്‍ ബലാത്സംഗത്തിനിരയായ കുട്ടിയെ സന്ദര്‍ശിച്ചതിനു ശേഷമാണ് മന്ത്രി ആഞ്ഞടിച്ചത്.

ബലാത്സംഗത്തിനിരയായ എട്ടു വയസുകാരിയെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു ശേഷമാണ് മന്ത്രിയുടെ പ്രസ്താവന. മൂക്കും, ചെവിയും മറ്റ് അവയവങ്ങളും ജനമധ്യത്തില്‍ വെച്ച് അരിഞ്ഞു കളയണമെന്നാണ് മന്ത്രി തുറന്നടിച്ചത്. ആര് തെറ്റ് ചെയ്താലും കടുത്ത ശിക്ഷ തന്നെ നല്‍കണം, അതും ജനമധ്യത്തില്‍വെച്ചു തന്നെ നല്‍കണം. ശിക്ഷ കണ്ട് ഭയപ്പെട്ട് മറ്റൊരാള്‍ പോലും ഇതേ കുറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പാടില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം വലിയ കോളനികള്‍ക്കടുത്ത് പോലീസ് ബൂത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി കമല്‍നാഥിന് പദ്ധതിയുടെ റിപ്പോര്‍ട്ട് കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 12 Jun 2019 08.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW