Thursday, June 27, 2019 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 06.41 PM

സെഞ്ചുറിയില്‍ തിളങ്ങി വാര്‍ണര്‍, 'അഞ്ച് വീഴ്ത്തി'ആമിര്‍: ഓസ്‌ടേലിയയ്‌ക്കെതിരെ പാക്കിസ്താന് 308 റണ്‍സ് വിജയലക്ഷ്യം

Australia vs Pakistan, World Cup 2019

ടൗണ്‍ടണ്‍: ശാന്തമായിരുന്നു ആ തുടക്കം, ക്രീസില്‍ നിലയുറപ്പിച്ച് അടിച്ചു കളിക്കുക എന്നതായിരുന്നു കംഗാരുപ്പടയുടെ തന്ത്രം. ഓപ്പണിങ് സഖ്യം ആ തന്ത്രം വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ മധ്യനിര കളി മറന്നു കളിച്ചു. കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയ ഓസീസിനെ 307 റണ്‍സില്‍ പാക്കിസ്താന്‍ പിടിച്ചുകെട്ടി. ഓസ്‌ട്രേലയയ്‌ക്കെതിരെ പാക്കിസ്താന് 308 റണ്‍സ് വിജയലക്ഷ്യം. ആമിറിന്റെ പേസിനു മുന്നില്‍ പകച്ച ഓസീസ് 49 ഓവറില്‍ 307 റണ്‍സിന് ഓള്‍ ഔട്ടാകുകകയായിരുന്നു. വിവാദങ്ങളുടെ കെട്ടില്‍ നിന്ന് പുറത്തെത്തിയ വാര്‍ണര്‍ സെഞ്ചുറിയോടെ മറുപടി നല്‍കിയപ്പോള്‍ ആരോണ്‍ ഫിഞ്ച് മികച്ച പിന്തുണയും നല്‍കി.

111 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് വാര്‍ണറുടെ സെഞ്ചുറി പിറന്നത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 84 പന്തില്‍ നിന്ന് ആറു ബൗണ്ടറിയും നാല് സിക്‌സും ഉള്‍പ്പെടെയാണ് നായകന്‍ ആരോണ്‍ ഫിഞ്ച് 82 റണ്‍സെടുത്തു. പാക്കിസ്താനായി അഞ്ച് വിക്കറ്റു നേട്ടം സ്വന്തമാക്കിയ മുഹമ്മദ് ആമിറാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് പിടിച്ചുകെട്ടിയത്. 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയാണ് ആമിര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഓപ്പണിങ് സഖ്യം കംഗാരുപ്പടയ്ക്കായി 146 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഇരുവര്‍ക്കും പുറമെ ഷോണ്‍ 26 പന്തില്‍ 23 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത്( 10), െന്‍ മാക്‌സ്‌വെല്‍(20), സ്മാന്‍ ഖവാജ(18), നേഥന്‍ കോള്‍ട്ടര്‍നൈല്‍( രണ്ട്), പാറ്റ് കമ്മിന്‍സ്( രണ്ട്), അലക്‌സ് കാരി(21), മിച്ചല്‍ സ്റ്റാര്‍ക്ക്(മൂന്ന്), ജൈ റിച്ചാര്‍ഡ്‌സണ്‍( പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ആമിറിനു പുറമെ ഷഹീന്‍ അഫ്രീദി രണ്ടു വിക്കറ്റും ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Ads by Google
Ads by Google
Loading...
TRENDING NOW