Saturday, June 22, 2019 Last Updated 39 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 05.49 PM

യു.പി ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് കോടതി വളപ്പില്‍ വെടിയേറ്റു മരിച്ചു; വെടിവച്ച അഭിഭാഷകന്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു

യു.പി ബാര്‍ കൗണ്‍സില്‍ അധ്യക്ഷ പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് ദര്‍വേഷ്.
UP Bar Council president
UP Bar Council president Darvesh Singh

ആഗ്ര: ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ദര്‍വേഷ് സിംഗ് കോടതി വളപ്പില്‍ വെടിയേറ്റു മരിച്ചു. രണ്ടു ദിവസം മുന്‍പാണ് ദര്‍വേഷ് സിംഗിനെ ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആഗ്രയിലെ സിവില്‍ കോടതിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഉച്ചകഴിഞ്ഞ് 2.30നാണ് ഒരു അഭിഭാഷകന്‍ ഇവരെ വെടിവച്ചത്. പിന്നീട് ഇയാള്‍ സ്വയം വെടിവച്ച് മരിക്കാനും ശ്രമിച്ചു.

അഭിഭാഷകനായ മനീഷ് ശര്‍മ്മയാണ് വെടിവച്ചതെന്ന് ആഗ്ര സിറ്റി എ.എസ്.പി പര്‍വീണ്‍ വര്‍മ്മ പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളുടെ നില ഗുരുതരമാണ്. ലൈസന്‍സുള്ള പിസ്റ്റളാണ് വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്ന് പോലീസ് അറിയിച്ചു. പിസ്റ്റള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി വിജയിച്ചശേഷം ആദ്യമായി കോടതിയില്‍ ത്തിയതായിരുന്നു ദര്‍വേഷ്. ഇവരുടെ സ്വീകരണചടങ്ങിനിടെ മനീഷ് ശര്‍മ്മ പെട്ടെന്ന് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയുന്നതിനു മുന്‍പ് അയാള്‍ സ്വയം വെടിയുതിര്‍ത്തുവെന്നും പോലീസ് പറയുന്നു. യു.പി ബാര്‍ കൗണ്‍സില്‍ അധ്യക്ഷ പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് ദര്‍വേഷ്.

Ads by Google
Ads by Google
Loading...
TRENDING NOW